ഉരുൾപൊട്ടൽ ദുരന്തം; പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ


ഉരുൾപൊട്ടൽ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് ദീർഘകാല പദ്ധതികൾ അനിവാര്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ദീർഘകാല പുനരധിവാസത്തിലായിരിക്കണം ഇനി ശ്രദ്ധ നൽകേണ്ടത്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ കാര്യങ്ങൾക്കാണ് ഇനി കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും’ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സംസ്ഥാന സർക്കാർ കൃത്യമായ ഒരു പദ്ധതി തയ്യാറാക്കണം, അതിന്മേൽ ആവശ്യമായ എല്ലാ സഹകരണവും കേന്ദ്രം നൽകും. വയനാടിനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരുടെ സഹായമാണ് ഒഴുകിയെത്തുന്നത്. ദുരന്ത മുഖത്താണ് നാം നിൽക്കുന്നത്. ശരി തെറ്റുകൾ വിലയിരുത്തേണ്ട സാഹചര്യമല്ല, അത് പിന്നീടാവാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ആഗസ്റ്റില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിമാരായ കെ രാജനും ഒ ആര്‍ കേളുവും അറിയിച്ചു. കണ്ടെത്തിയ കെട്ടിടങ്ങള്‍ താമസയോഗ്യമാണോ എന്ന് പരിശോധിക്കും. പുനരധിവാസത്തിന് ഉപയോഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫര്‍ണിച്ചറും മറ്റും ഉറപ്പാക്കും.
ഇതുവരെ 231 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 178 പേരെ തിരിച്ചറിഞ്ഞു. മൃതദേഹം തിരിച്ചറിയുന്നതിനായി ശേഖരിച്ച ഡിഎന്‍എ സാംപിളുകളുടെ ഫലം ലഭ്യമായി തുടങ്ങി. രണ്ടുദിവസത്തിനുള്ളില്‍ ഇവ പൂര്‍ത്തിയാകും. കാണാതായവരുടെ 90 ബന്ധുക്കളില്‍ നിന്നുള്ള രക്തസാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ തമ്മിലുള്ള ചേര്‍ച്ച പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കാണാതായവര്‍ക്കുവേണ്ടിയുള്ള ജനകീയ തിരച്ചില്‍ ഇന്നും ചാലിയാറില്‍ തുടരുകയാണ്. ഇനിയും 130 പേരെയാണ് കണ്ടെത്താനുള്ളത്.