Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കട്ടപ്പന നഗരസഭയിൽ നൂറ് കിടക്കയുള്ള ESI ആശൂപത്രിക്ക് കേന്ദ്രത്തിന്റെ അനുമതി
കട്ടപ്പന നഗരസഭയിൽ നൂറ് കിടക്കയുള്ള ESI ആശൂപത്രിക്ക് കേന്ദ്രത്തിന്റെ അനുമതി
കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിൽ വാഴവരയിൽ ഉള്ള 4 ഏക്കർ സ്ഥലം 10 വർഷങ്ങൾക്ക് മുമ്പ് IHRD ക്ക് കൈമാറുന്നതിന് അനുമതി നൽകിയിരുന്നു.
എന്നാൽ നാളിതുവരെയായിട്ടും യാതൊരു നിർമ്മാണവും നടത്താത്ത സാഹചര്യത്തിൽ സർക്കാർ അനുമതി റദ്ദ് ചെയ്തിരുന്നു.
ഹൈറേഞ്ച് മേഖലയിലെ ചികിത്സ ലഭ്യതക്കുറവ് മനസിലാക്കി ഡീൻ കുര്യാക്കോസ് എം.പി കേന്ദ്രത്തിൽ റിപ്പോർട്ട് സമർപ്പിച്ചതുമൂലമാണ് 100 കിടക്കയുള്ള ESI ആശുപത്രി നടപടികൾ ആരംഭിച്ചത്.
150 കോടി രൂപായുടെ നിർമ്മാണമാണ് നടക്കാൻ പോകുന്നത്.
തടസങ്ങൾ എല്ലാം മാറിയതിനാൽ 4 ഏക്കർ സ്ഥലം ESI ആശൂപത്രിക്കായി ഏറ്റെടുത്തതായുള്ള റിപ്പോർട്ടാണ് അഡീഷണൽ സെക്രട്ടറി ഗീതാലക്ഷി എം ബി പുറപ്പെടുവിച്ചത്.