Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാര്‍ഷിക വിളനാശം – ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ കൃഷിഭവനുമായി ബന്ധപ്പെടണം
പ്രകൃതിക്ഷോഭത്തില്‍ വിളനാശം ഉണ്ടായ കര്‍ഷകര്‍ ആനുകൂല്യത്തിന് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന എസ്എംഎസ് സന്ദേശം ട്രഷറിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എസ്എംഎസ് ലഭിച്ചിട്ടുള്ള കര്‍ഷകര്‍ എസ് എം എസ് കിട്ടി അഞ്ച് ദിവസത്തിനുള്ളിലും ഇനി ലഭിക്കുന്നവര്‍ അതത് ദിവസങ്ങളിലും ബന്ധപ്പെട്ട കൃഷിഭവനുകളെ സമീപിച്ച് കൃത്യമായ ബാങ്ക് അക്കൗണ്ട്, ഐ എഫ് എസ് സി വിവരങ്ങള്‍ നല്‍കണം. അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിനോടൊപ്പം പാസ്ബുക്കിന്റെ പകര്‍പ്പ് കൂടെ സമര്‍പ്പിക്കണമെന്നും സമയക്ലിപ്തത പാലിക്കണമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.