രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം; പുതിയ വില പ്രാബല്യത്തില്‍
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം; പുതിയ വില പ്രാബല്യത്തില്‍ ആറ് മണിയോടെയാണ് പുതിയ വില നിലവില്‍ വന്നത്. കൊച്ചിയില്‍ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 50 പൈസയും ഡീസലിന് 94 രൂപ 50 പൈസയുമാണ് വില.രണ്ട് വർഷത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത്.കേന്ദ്ര സർക്കാർ ഇന്നലെ അർദ്ധരാത്രിയാണ് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ട് രൂപ വീതം കുറച്ചത്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് 58 ലക്ഷം ചരക്കു വാഹനങ്ങള്‍, 6 കോടി കാറുകള്‍, 27 കോടി ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
കഴിഞ്ഞ വനിതാ ദിനത്തില്‍ ഗാർഹിക പാചകവാതകത്തിന് നൂറു രൂപ കുറച്ചിരുന്നു. വിലവർദ്ധന പ്രതിപക്ഷം തിരഞ്ഞെടുപ്പില്‍ ആയുധമാക്കുന്നത് പ്രതിരോധിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിലകുറച്ചത് സാധാരണക്കാരെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്.