ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസി മികച്ച സ്കൂളുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസി മികച്ച സ്കൂളുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
🌑ചെമ്മണ്ണാർ സെൻ്റ്.സേവ്യേഴ്സ്
🌑പാറത്തോട് സെൻ്റ്.ജോർജ്
🌑നെടുങ്കണ്ടം സെൻ്റ്.സെബാസ്റ്റ്യൻസ് മികച്ച സകൂളുകൾ
കരിമ്പൻ: ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസി 2023-2024 വർഷത്തെ മികച്ച സ്കൂളുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു.
ഹയർ സെക്കണ്ടറി വിഭാഗത്തി ചെമ്മണ്ണാർ സെൻ്റ്.സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.
വെള്ളയാംകുടി സെൻ്റ് ജെറോംസ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും, മുരിക്കാശേരി സെൻ്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം കാറ്റഗറി ഒന്നിൽ പാറത്തോട് സെൻ്റ് ജോർജ് ഹൈസ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇരട്ടയാർ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനവും, ചെമ്മണ്ണാർ സെൻറ്.സേവ്യേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗം കാറ്റഗറി ഒന്നിൽ നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ ഒന്നാം സ്ഥാനം നേടി.
രാജകുമാരി ഹോളി ക്യൂൻസ് യു.പി സ്കൂൾ രണ്ടാം സ്ഥാനവും കഞ്ഞിക്കുഴി സെൻ്റ്.മേരീസ് യു.പി.സ്കൂളും, വെള്ളയാംകുടി സെൻ്റ്.ജെറോം സ് യു.പി സ്കൂളും മൂന്നാം സ്ഥാനം നേടി.
എൽ.പി വിഭാഗം കാറ്റഗറി ഒന്നിൽ പാറത്തോട് സെൻ്റ് ജോർജ് എൽ.പി സ്കൂൾ ഒന്നാം സ്ഥാനം നേടി.മുരിക്കാശേരി സെൻ്റ് മേരീസ് എൽ.പി സ്കൂളും, വെള്ളയാംകുടി സെൻ്റ് ജെറോംസ് എൽ.പി സ്കൂളും രണ്ടാം സ്ഥാനം നേടി.എല്ലക്കല്ല് സെൻ്റ് ആൻ്റണീസ് എൽ.പി സ്കൂൾ മൂന്നാം സ്ഥാനം നേടി.
ഹൈസ്കൂൾ വിഭാഗം കാറ്റഗറി രണ്ടിൽ വാഴവര സെൻ്റ് മേരീസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി.വിമല എച്ച്.എസ്.വിമലഗിരി രണ്ടാം സ്ഥാനം നേടി, സെൻ്റ്.മേരീസ് ഹൈസ്കൂൾ പൊൻമുടി മൂന്നാം സ്ഥാനം നേടി.
യു.പി വിഭാഗം കാറ്റഗറി രണ്ടിൽ മണിപ്പാറ സെൻ്റ്.മേരീസ് യു.പി സ്കൂൾ ഒന്നാം സ്ഥാനം നേടി. ജോസ് ഗിരി സെൻ്റ് ജോസഫ് രണ്ടാംസ്ഥാനവും, ഉദയഗിരി സെൻറ്.മേരീസ് യു.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എൽ.പി വിഭാഗം കാറ്റഗറി രണ്ടിൽ നെല്ലിപ്പാറ സെൻ്റ് സേവ്യേഴ്സ് എൽ.പി സ്കൂൾ ഒന്നാം സ്ഥാനവും എഴുകുംവയൽ ജെയ് മാത എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും, വിമലഗിരി വിമല എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മികച്ച പി.ടി.എയ്ക്കുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. രാജകുമാരി ഹോളി ക്യൂൻസ് യു.പി സ്കൂൾ ഒന്നാം സ്ഥാനം നേടി.എല്ലക്കല്ല് സെൻ്റ്. ആൻ്റണീസ് എൽ.പി.സ്കൂൾ രണ്ടാം സ്ഥാനവും, സെൻ്റ് ജോർജ് എൽ.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
“എൻ്റെ മലയാളം “
- പ്രത്യേക ഭാഷാ പരിശീലന പരിപാടിയുടെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഉദയഗിരി സെൻ്റ് മേരീസ് യു.പി സ്കൂൾ നേടി.
മാർച്ച് 18 ന് ഇരട്ടയാർ സെൻ്റ്.തോമസ് പാരീഷ് ഹാളിൽ വച്ച് നടക്കുന്ന സമ്മേളനത്തിൽ വച്ച് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ.ജോർജ് തകിടിയേൽ അറിയിച്ചു.