Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

അദാനി വിഷയം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും പിരിഞ്ഞു



അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം തന്നെ ഇരുസഭകളും തടസ്സപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളുടെ സീറ്റിൽ നിന്നും എഴുന്നേറ്റുനിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് ഇരുസഭകളും ബുധനാഴ്ച വരെ പിരിഞ്ഞത്. രാജ്യസഭയിൽ, അദാനി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് മല്ലികാർജുൻ ഖർഗെയുടെ ആവശ്യം ചെയർമാൻ തള്ളി. പിന്നീട് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം ഉയർത്തിയതോടെ സഭ തടസപ്പെട്ടു.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല സംഭവവികാസങ്ങള്‍, സാമ്പത്തിക ക്രമക്കേട്, ഓഹരി കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ്, കല്‍ക്കരി വില വര്‍ദ്ധിപ്പിച്ചത്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ നോട്ടീസില്‍ ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. വഖഫ് ബില്ല് പരിഗണിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്ക് കത്തു നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!