സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷന്‍ ആരംഭിച്ചു
സര്‍ട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷന്‍ ആരംഭിച്ചു
മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ അവസരമൊരുക്കുക, മലയാളം പഠിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മലയാളം പഠിക്കാന്‍ അവസരമൊരുക്കുക, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മലയാളം അറിയാത്ത ജീവനക്കാരെ പ്രാപ്തരാക്കുക, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് മലയാളം പഠനം സാധ്യമാക്കുക, എന്നീ ലക്ഷ്യങ്ങളോടെ കേരളസംസ്ഥാന സാക്ഷരതാമിഷന്റെ പരിഷ്‌കരിച്ച പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. 6 മാസം വീതം കാലയളവുള്ള രണ്ടു ഘട്ടമായിട്ടാണ് കോഴ്സ് പൂര്‍ത്തിയാകുന്നത്. ആദ്യത്തെ 6 മാസം പച്ചമലയാളം അടിസ്ഥാന കോഴ്സും, അവസാനത്തെ 6 മാസം പച്ചമലയാളം അഡ്വാന്‍സ് കോഴ്സുമാണ്.
മലയാളം അറിയാത്തവര്‍, മലയാളം കൈകാര്യം ചെയ്യാന്‍ പ്രാപ്തി നേടേണ്ട സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഭാഷാ ന്യൂനപക്ഷങ്ങള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, ഭാഷാ സ്നേഹികള്‍ എന്നിങ്ങനെ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് കോഴ്സിന്റെ ഗുണഭോക്താക്കളാകാം. മാതൃകാ പരീക്ഷ, പൊതുപരീക്ഷ എന്നിവ നടത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അടിസ്ഥാന കോഴ്സിന്റെ പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയാണ്. അഡ്വാന്‍സ് കോഴ്സിന്റെ പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പരീക്ഷാ ഭവനുമാണ്. അടിസ്ഥാന കോഴ്സിന് രജി.ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയും ചേര്‍ത്ത് 4000 രൂപയും, അഡ്വാന്‍സ് കോഴ്സിന് രജി.ഫീസ് 500 രൂപയും, കോഴ്സ് ഫീസ് 4500 രൂപയും ചേര്‍ത്ത് 6000 രൂപയും ആണ് ഫീസ്. അപേക്ഷാ ഫോറം www.literacymissionkerala.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിന്റെ ഹാര്‍ഡ് കോപ്പി, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എന്നിവ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 30. കൂടുതല്‍ വിവരങ്ങള്‍ക്ക്-04862 232 294, 9496227264.