Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
‘കുടിവെള്ളം തരൂ, വോട്ട് തരാം’: ദേവിയാർ 4 സെൻ്റ് കോളനിയിൽ ശുദ്ധജലക്ഷാമം രൂക്ഷം


അടിമാലി അടിമാലി പഞ്ചായത്തിലെ ദേവിയാർ 4 സെന്റ്
കോളനിയിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പദ്ധതികൾ പലത് നടപ്പാക്കിയെങ്കിലും ഇവയെല്ലാം പാഴായി മാറുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വേനൽ കടുത്തതോടെ നാൽപതോളം കുടുംബങ്ങൾക്ക് ശുദ്ധജലം കിട്ടാക്കനിയായി മാറുകയാണ്. “കുടിവെള്ളം തരു വോട്ട് തരാം’ എന്ന ബാനർ ഉയർത്തി നാട്ടുകാർ രാഷ്ട്രീയ പാർട്ടി നേതാക്കളെ കാത്തിരിക്കുകയാണ്.