നാട്ടുവാര്‍ത്തകള്‍
വായനാവാരാചരണം


വണ്ടിപ്പെരിയാര്‍: ഡ്രീംസ് ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ വായനാവാരാചരണം നടത്തി. ഗാന്ധിനഗറില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം എസ്.പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഡ്രീംസ് ഫാമിലി അസോസിയേഷന്‍ പ്രസിഡന്റ് വിജയകുമാരി ഉദയസൂര്യന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പ്രിയങ്ക മഹേഷ്, മൂന്നാര്‍ ഗവ.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലേബിന്‍ രാജ്, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഉദയസൂര്യന്‍, ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ജിമ്മി ജോര്‍ജ്, കുമാരി പ്രവീണ, വില്യംസ് എന്നിവര്‍ പങ്കെടുത്തു. അസോസിയേഷന്റെ ലൈബ്രറി സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.