കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകും.ഇ.എം.ആഗസ്തി
കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകും.
ഇ.എം.ആഗസ്തി
കര്‍ഷക- ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടു പോകുന്ന നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ഭരണത്തിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ വിധിയെഴുതുമെന്നും കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും എ.ഐ.സി.സി അംഗം അഡ്വ. ഇ.എം.ആഗസ്തി എക്സ് എം.എല്‍.എ പറഞ്ഞു.
ഐക്യജനാധിപത്യമുന്നണി ഇടുക്കി നിയോജകമണ്ഡലം നേതൃത്വസമ്മേളനം ചെറുതോണി വ്യാപാരഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സ് ഒന്നാമത്തെ കക്ഷിയാകുമെന്നും ഇന്ത്യാ മുന്നണിയുടെ പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്നും ആഗസ്തി കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടമാണ് വരാന്‍ പോകുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ജനങ്ങള്‍ അംഗീകരിച്ചതായും ആഗസ്തി തുടര്‍ന്നു പറഞ്ഞു.
അക്രമവും അഴിമതിയും സ്വജനപക്ഷപാതവുമായി മുന്നോട്ട് പോകുന്ന കര്‍ഷക-ജനവിരുദ്ധനയങ്ങള്‍ തുടരുന്ന കേരളത്തിലെ ഇടതുമുന്നണിക്കെതിരെ കേരളമെമ്പാടും ഉണ്ടായിട്ടുള്ള ജനരോക്ഷം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഇ.എം.ആഗസ്തി ചൂണ്ടിക്കാട്ടി.
ഇടുക്കി നിയോജകമണ്ഡലം ചെയര്‍മാന്‍ എം.കെ പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: എസ്. അശോകന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ:ഡീന്‍ കുര്യാക്കോസ് എം.പി,യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, ജില്ലാ കണ്‍വീനര്‍ പ്രൊഫ.എം.ജെ.ജേക്കബ്, നിയോജകമണ്ഡലം കണ്‍വീനര്‍ ജോയി കൊച്ചുകരോട്ട്, അഡ്വ:ജോയി തോമസ്, എ.പി.ഉസ്മാന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, സുരേഷ് ബാബു, എം.കെ നവാസ്, സാം ജോര്‍ജ്ജ്, കെ.എ.കുര്യന്‍, അഡ്വ: തോമസ് പെരുമന, അഡ്വ: കെ.എസ്.സിറിയക്, മധുമല ഉണ്ണികൃഷ്ണന്‍, തോമസ് മൈക്കിള്‍, അഡ്വ: അനീഷ് ജോര്‍ജ്ജ്, കെ.ജെ ബെന്നി, എന്‍ പുരുഷോത്തമന്‍, വി.എ.ഉലഹന്നാന്‍, മിനി സാബു, വര്‍ഗീസ് സ്ക്കറിയ, സിബിച്ചന്‍ മനയ്ക്കല്‍, പി.ഡി ജോസഫ്, ടി.പി. സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.