മനുഷ്യ ജീവനും കർഷകർക്കും വില കൽപ്പിക്കാത്തവർക്കെതിരെ ജനരോഷം ഉയരും. പി.ജെ.ജോസഫ്.
മനുഷ്യ ജീവനും കർഷകർക്കും വില കൽപ്പിക്കാത്തവർക്കെതിരെ ജനരോഷം ഉയരും. പി.ജെ.ജോസഫ്.
മനുഷ്യ ജീവനും കർഷകർക്കും വില കൽപ്പിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ജനരോഷം ഉയരുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ പ്രസ്താവിച്ചു…
കേരള കർഷക യൂണിയൻ സംസ്ഥാന കർഷക നേതൃത്വ സംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം……………………….. 13 ജില്ലകളിലെ വനാതിർത്തികളോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾ വന്യജീവി ആക്രമണങ്ങൾ മൂലം ഭയപ്പാടിലായിരിക്കുന്നു. മനുഷ്യ ജീവനുകളും കൃഷിയിടങ്ങളും വീടുകളും നശിപ്പിക്കപ്പെടുന്നു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി വന്യജീവി ശല്യം തടയാനുള്ള ക്രിയാത്‌മക നടപടികളിൽ നിന്നും ഒഴിഞ്ഞു മാറുന്നതായി പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. വിവിധ ജില്ലകളിൽ വനം വകുപ്പ് മന്ത്രി നടത്തുന്ന സർവ്വകക്ഷി യോഗങ്ങൾ മുൻ കാലങ്ങളിലേതു പോലെ പ്രഹസനങ്ങളാക്കി മാറ്റരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു…………………………… റബർ, നാളികേരം, നെല്ല്, തേയില, ഏലം, കുരുമുളക്, ജാതി തുടങ്ങിയ കാർഷികോത്പന്നങ്ങൾക്ക് ഉല്പാദനചെലവിനനുസരിച്ച് ന്യായവില കിട്ടാത്തതിനാൽ കർഷകർ നേരിട്ടും തൊഴിലാളികൾ പരോക്ഷമായും സാമ്പത്തികപ്രതിസന്ധിയിലാണ്. വായ്പകൾ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ജപ്തി നടപടികൾ തുടരുകയാണ്. കേരളാ കോൺഗ്രസ് ചെയർമാൻ ചുണ്ടിക്കാട്ടി. കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കണമെന്നും, ജപ്തി നടപടികൾ നിർത്തി വച്ച് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്നും ജപ്തിയിലായിരിക്കുന്നവർക്ക് 30 മുതൽ 50 വരെ തവണകളായി തുക അടയ്ക്കാൻ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു…………………..30 ലക്ഷം കർഷകരെ അംഗങ്ങളാക്കുമെന്നപ്രചാരണം നൽകിയാരംഭിച്ച കർഷക ക്ഷേമനിധി ബോർഡ് പരാജയത്തിലേക്ക് എത്തിയിരിക്കുന്നു. അനാവശ്യനിബന്ധനകൾ മൂലം 18000-ൽ താഴെ കർഷകർ മാത്രമാണ് അംഗങ്ങളായിട്ടുള്ളത്. ബോർഡ്‌പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും 60 വയസ് കഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നൽകണമെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു…………………….. വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവർ, ജപ്തി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നവർ , കേരകർഷക സംഗമത്തിനു ശേഷം യാത്രാമധ്യേ വാഹനാപകടത്തിൽ മരിച്ചവർ ഉൾപ്പെടെയുള്ള കർഷക രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ടാണ് കർഷക സംഗമം ആരംഭിച്ചത്. നൂറാമത് കേരകർഷക സംഗമം മെയ് അവസാനവാരം വൈക്കത്ത് നടത്തുവാൻ തീരുമാനിച്ചു. സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് കർഷക സംഘടനകളോട് ചേർന്ന് കർഷക മുന്നേറ്റം രൂപപ്പെടുത്താൻ 20 പാർലമെന്റ് മണ്ഡലങ്ങളിലേക്കും സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡണ്ടുമാർ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗങ്ങളുടെ 20 കർഷക ടീമുകൾക്ക് രൂപം നൽകി………………. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ്‌വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു.പി.സി.തോമസ്, മോൻസ് ജോസഫ് എം.എൽ.എ ,ജോയി എബ്രാഹം , തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടമ്പിൽ, ജോസ് ജെയിംസ് നിലപ്പന, സി.റ്റി.തോമസ്, ജോയി തെക്കേടത്ത്, ജോർജ് കിഴക്കു മശ്ശേരി, നിതിൻ സി. വടക്കൻ, ആന്റച്ചൻ വെച്ചുച്ചിറ, ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി, സോജൻ ജോർജ്, കെ.എഫ് വർഗീസ്, ജെയ്സൺ ജോസഫ്, എ.കെ.ജോസഫ് , ഗ്രേസമ്മ മാത്യു, തോമസ് കണ്ണന്തറ, പ്രിൻസ് ലൂക്കോസ്, എ.റ്റി. പൗലോസ്, ബിജോയി പ്ലാത്താനം, കുഞ്ഞ് കളപ്പുര, ജോയി കെ.മാത്യു, ജോണിപുളിന്തടം, മലപ്പുറം അബ്രാഹം കുര്യൻ. റോയി ഊരാം വേലിൽ എന്നിവർ പ്രസംഗിച്ചു…… ആന്റണി കുര്യാക്കോസ്, ജെയിംസ് പതാരം ചിറ , ബിജു വെട്ടിക്കുഴ, സജി മാത്യു,വൈ .രാജൻ, ജോബിൾ മാത്യു,ടി.വി. ജോസുകുട്ടി, അലക്സ് പൗവ്വത്ത്, സണ്ണി ജോർജ് , പി.ജി.പ്രകാശൻ, ചെറിയാൻ.പി. ജോസഫ് , റുബി കുര്യാക്കോസ്, എസ്. വേണുഗോപാൽ, എൻ.എ. ജെയിംസ്, ബേബിച്ചൻ കൊച്ചു കരൂർ, പി.ജെ. അലക്സാണ്ടർ, സെബാസ്റ്റ്യൻ പേഴം മൂട്ടിൽ തുടങ്ങിയ 14 ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചകൾക്ക് നേതൃത്വം നൽകി…