നന്നാക്കാന്‍ നടപടിയില്ല;ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിട്ട് ഒരാഴ്ച


കട്ടപ്പന: കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയില്‍ ഇരുപതേക്കര്‍ പ്ലാമൂട്ടില്‍ വര്‍ഷങ്ങളായി സ്ഥിതി ചെയ്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിട്ട് ഒരാഴ്ച. രാത്രിയില്‍ അജ്ഞാത വാഹനമിടിച്ചാണ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായി തകര്‍ന്നത്. സംസ്ഥാന പാതയായ കട്ടപ്പന -കുട്ടിക്കാനം റോഡില്‍ ബസ് സര്‍വീസ് തുടങ്ങിയ കാലത്ത് നിര്‍മിച്ചതാണ് പ്ലാമൂട്ടിലെ ബസ് കാത്തിരിപ്പ് കേന്ദ്രം. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വോദയം സ്വയം സഹായ സംഘമാണ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നതോടെ യാത്രക്കാര്‍ മഴയും, വെയിലുമേറ്റ് നില്‍ക്കേണ്ട സാഹചര്യമാണുള്ളത്. ദീര്‍ഘ ദൂര ബസുകളടക്കം ഇപ്പോള്‍ ഇവിടെ നിര്‍ത്താറുമില്ല. നഗരസഭ ഇടപെട്ട് യഥാസ്ഥലത്ത കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുകയും. ഇത് ഇടിച്ച് തകര്‍ത്ത വാഹനം കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപെട്ടു.