നാട്ടുവാര്‍ത്തകള്‍
വിവാദ പരാമര്‍ശം; ജോസഫൈന്‍ വനിത കമ്മീഷന്‍ സ്ഥാനം രാജിവെച്ചു


വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എം.സി ജോസഫൈന്‍ വനിത കമ്മീഷന്‍ സ്ഥാനം രാജിവെച്ചു. ചാനല്‍ പരിപാടിക്കിടെ ഗാര്‍ഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇടതുപക്ഷ പ്രവർത്തകരും ഇവർക്കെതിരെ
രംഗത്തുവന്നതോടെയാണ്11 മാസകാലാവധി നിലനില്‍ കെ വനിത കമ്മീഷനില്‍ നിന്നും എം.സി ജോസഫൈന്‍ രാജിവെച്ചത്.