previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

പത്മജയെ കൊണ്ട് ബിജെപിക്ക് മെമ്പർഷിപ്പിന്റെ തുക കിട്ടും; വെള്ളാപ്പള്ളി നടേശൻ



പത്മജയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. പത്മജയെ കൊണ്ട് ബിജെപി അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവുമില്ല. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം. പിതാവ് കരുണാകരനും പാർട്ടി വിട്ട് പോയിട്ടുണ്ട്. കെ മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം.

BDJS സീറ്റുകളിൽ മാറ്റം ഉണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിലെന്ന് തുഷാർ വെള്ളാപ്പള്ളി. BDJS ബിജെപിയും ഒരു കുടുംബം.കുടുംബത്തിൽ ചില അഡ്ജസ്റ്റ്മെന്റുകൾ സ്വാഭാവികമായി ഉണ്ടാകുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളി നടേശനെ കാണാൻ എത്തിയത് സൗഹൃദ സന്ദർശനത്തിന്റെ ഭാഗമായി. തുഷാർ വെള്ളാപ്പള്ളിക്കൊപ്പം ആണ് രാജീവ് ചന്ദ്രശേഖർ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!