Idukki വാര്ത്തകള്
വയോജന കമ്മീഷന് സിറ്റിംഗ് ഒക്ടോബർ 19ന് നടക്കും

സംസ്ഥാന വയോജന കമ്മീഷന് സിറ്റിംഗ് ഒക്ടോബര് 19ന് രാവിലെ 11.30 മുതല് കളക്ടറേറ്റ് മിനികോണ്ഫറന്സ് ഹാളില് നടക്കും. സിറ്റിംഗില് ഇടുക്കി ജില്ലയുടെ വയോജനങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിര്ദ്ദേശങ്ങളും കമ്മീഷന് നേരിട്ട് സ്വീകരിക്കും.




































































































































