നാട്ടുവാര്‍ത്തകള്‍
ഏലക്കാ ലേലം പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാർഹം കർഷക യൂണിയൻ (എം).


ഏലക്കാ ലേലം പുനരാരംഭിക്കാനുള്ള സ്‌പൈസസ് ബോർഡ് തീരുമാനം ഏറെ സ്വാഗതാർഹമെന്ന് കർഷക യൂണിയൻ (എം) ഇടുക്കി ജില്ല പ്രസിഡണ്ട് ബിജു ഐക്കര . മുടങ്ങി കിടന്ന ലേലം വീണ്ടും തുടങ്ങുന്നത് കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.
കർഷകരുടെയും വ്യാപാരികളുടെയും ഉൽപ്പന്നങ്ങ വേർതിരിച്ച് ലേലം ചെയ്യാനുള്ള തീരുമാനം വഴി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കൂടിയ വില ലഭിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.
ഏലക്കായുടെ വിലതകർച്ച കർഷകർക്ക് വലിയ ആഘാതമായിരുന്നു.
ഈ തീരുമാനം ഏല കർഷകർക്ക് ഏറെ ആശ്വാസമാകും മെന്നും ഈ ആവശ്യത്തിനായി വിവിധ സംഘടനകൾ നടത്തിയ പോരാട്ടത്തോടൊപ്പം അണിചേരാൻ
കഴിഞ്ഞതിൽ കേരള കർഷക യൂണിയന് (എം) അഭിമാനം ഉണ്ടെന്നും ബിജു ഐക്കര പറഞ്ഞു.