റേഷൻ വ്യാപാരികൾ സംസ്ഥാന തലത്തിൽ കടകൾ അടച്ച് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണ്ണയും നടത്തുന്നു


മാർച്ച് 7 നാണ് സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ കടകളടച്ച് സമരം നടത്തുന്നത് .വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വേദന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് ആക്ട് പരിഷ്കരിക്കുക, അവധി ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും മസ്റ്ററിംഗ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് 7 ന് കടകളടച്ച് സമരം നടത്തുന്നത്. കെ എസ് ആർ ആർ ഡി എ, എ കെ ആർ ആർ ഡി എ, സി ഐ ടി യു എന്നീ സംഘടനകൾ സംയുക്തമായാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മാർച്ച് 7 ന് കടകളടച്ച് ജില്ലാ കേന്ദ്രങ്ങളിലേക്കും , സെക്രട്ടറിയേറ്റിലേക്കുമാണ് പ്രകടനം നടത്തുന്നത്.
2018 ൽ നിലവിൽ വന്ന വേദന പാക്കേജുകൾ 5 വർഷം കഴിഞ്ഞിട്ടും പരിഷ്കരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് വ്യാപാരികൾ. പി എച്ച് എച്ച് , എ എ വൈ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ചെയ്യുന്നതിന് വ്യാപാരികൾ തയ്യാറാണ്. എന്നാൽ അവധി ദിവസങ്ങളിലും ഒഴിവ് സമയങ്ങളിലും കടുത്ത ചൂടിലും മസ്റ്ററിംഗ് നടത്താൻ നിർബന്ധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാന സംയുക്ത കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് കട്ടപ്പനയി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കെ എസ് ആർ ആർ ഡി എ സംസ്ഥാന ജനറൽ സെക്രട്ടറി കെ ബി ബിജു, ഭാരവാഹികളായ കെ എച്ച് ബഷീർ, എ ഡി വർഗീസ്, കെ സി സോമൻ, എസ് സദാശിവൻ നായർ, എം രാജശേഖരൻ,ജിജോ കക്കാട്ട്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.