Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സിനിമയുടെ പേര് ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്നത് ഒരു സർക്കാർ ഉത്പന്നം എന്നാക്കി സെൻസർ ബോർഡ്


ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേര് മാറ്റി സെൻസർ ബോർഡ്. അണിയറ പ്രവർത്തകരുടെ തീരുമാനം സെൻസർ ബോർഡ് നിർദേശത്തെ തുടർന്നാണ്. ഒരു സർക്കാർ ഉത്പന്നം എന്നാണ് പുതിയ പേര്. പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
വലിയ പ്രതിഷേധം അണിയറ പ്രവർത്തകർ അറിയിച്ചു. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.