Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കാശി ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ, മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്‌ത്‌ അധികൃതർ



കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ. കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പൊലീസും ചേർന്ന് പൂട്ടി സീൽ ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ചയാണ് ഈ തീരുമാനം നടപ്പാക്കിയത്. കടയുടമകളോട് വീണ്ടും കടകൾ തുറക്കരുതെന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്. ആരെങ്കിലും ചട്ടം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കൂടാതെ, ധാരാളം വിദേശ വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കാൻ ജില്ലാ ഭരണകൂടം അടുത്തിടെ തീരുമാനിച്ചിരുന്നു.

നായി സഡക്, ബെനിയ, ഷെയ്ഖ്‌സലിം ഫടക്, സരായ് ഗോവർദ്ധൻ തുടങ്ങിയ പ്രദേശങ്ങളിലെ കടകൾ അടച്ചതായി മൃഗ, മെഡിക്കൽ വെൽഫെയർ ഓഫീസർ ഡോ.അജയ് പ്രതാപ് സിംഗ് പറഞ്ഞു.


നേരിയ എതിർപ്പും ടീമിന് നേരിടേണ്ടി വന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇത്തരം കടകളിൽ സംഘം തുടർച്ചയായി നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.കടകൾ അടയ്‌ക്കുന്നതിനൊപ്പം നോട്ടീസും ഒട്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!