റേഷന്‍ വ്യാപാരികള്‍ 7ന് കടകള്‍ അടച്ച് സമരം നടത്തും


മാർച്ച് ഏഴാം തീയതി റേഷന്‍ കടകള്‍ അടച്ച് ഇടുക്കി കളക്ടേറ്റിനു മുമ്പില്‍ ധര്‍ണ്ണ സമരം നടത്തുമെന്ന് ഇടുക്കി ജില്ലാ റേഷന്‍ വ്യാപാരി കോ- ഓഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പ് മന്ത്രിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര പരിപാടികളുമായി വ്യാപാരികള്‍ മുന്നോ’ട്ടുപോകുന്നത്.
ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള സ്‌റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കുക.
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വ്യവസ്ഥ സമ്പ്രദായം മാറ്റി അടിസ്ഥാന ശമ്പളം പുനക്രമീകരിക്കുക, ക്ഷേമനിധി അപാകതകള്‍ പരിഹരിക്കുക, കെ.റ്റി.പി.ഡി.എസ് ആക്റ്റിലെ അപാകതകള്‍ പരിഹരിക്കുക, കേന്ദ്ര ഗവര്‍മെന്റ് വിതരണം നടത്തുന്ന ഭാരത് അരി റേഷന്‍ കടകള്‍ വഴി വിരണം നടത്തുക, കേന്ദ്രം വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കുക, കേരളത്തിലെ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ ലഭ്യമാക്കുക, മണ്ണെണ്ണ വാതില്‍പ്പടി വിതരണം നടത്തുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികള്‍ ഉന്നയിച്ച ആവശ്യം. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഏഴാം തീയതി ഇടുക്കി കളക്ട്രേറ്റില്‍ നടത്തുന്ന സമരത്തിന് ജില്ലയിലെ മുഴുവന്‍ വ്യാപാരികളും പങ്കെടുക്കണമെന്ന് കോഡിനേഷന്‍ കമ്മറ്റി നേതാക്കള്‍ ആഭ്യര്‍ത്ഥിച്ചു. സംഘടനകളെ പ്രതിനിധീകരിച്ച് എ.ഡി. വര്‍ഗ്ഗീസ്, എ.വി. ജോര്‍ജ്ജ്, എം.മണി, സോണി കൈതാരം, പി.ഇ. മുഹമ്മദ് ബഷീര്‍, കെ.സി. സോമന്‍, സജീവന്‍ ഇടുക്കി, അബ്ദുള്‍ നിയാസ്, തോമസ്സ് കുട്ടി, സണ്ണി സേവ്യര്‍, അസൈനാര്‍, ഡൊമിനിക്ക്, പി.എ. അബദുള്‍ റഷീദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.