Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ കട്ടപ്പന DEO ഓഫീസിന്റെ ഫ്യൂസ് ഊരി KSEB
കട്ടപ്പന DEO ഓഫീസിന്റെ ഫ്യൂസ് ഊരി KSEB


SSLC പരീക്ഷ മാർച്ച് 4 മുതൽ 25 വരെ നടക്കാനിരിക്കെയാണ് വൈദ്യുതി കുടിശിഖയുടെ പേരീൽ കട്ടപ്പന DEO ഓഫീസിലെ ഫ്യൂസ് KSEB ഊരിയത്.
ഒരു മാസത്തെ വൈദ്യൂതി ബില്ലാണ് മുടങ്ങിയത്.
2900 രൂപാ കുടിശിഖയാണ് വന്നത്.
SSLC പരീക്ഷയുടെ ഭാഗമായി കാന്തല്ലൂർ മുതൽ മുണ്ടക്കയം വരെയുള്ള സ്കൂളുകളിലെ അദ്ധ്യാപകരുടെ നിയമനങ്ങൾ,SSLC പരീക്ഷ പേപ്പർ വിതരണം, പരീക്ഷ നടത്തിപ്പ് തുടങ്ങിയ ക്രമികാരണങ്ങൾ നടക്കുന്നത് കട്ടപ്പന DEO ഓഫീസിൽ നിന്നാണ്.
വിദ്യാഭ്യാസ വകുപ്പിന്റ് അലോട്ട്മെന്റ് ലഭിക്കുമ്പോഴാണ് സാധാരണ ബില്ല് അടക്കുന്നത്.
ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് വൈദ്യൂതികട്ട് ചെയ്ത തെന്നും ഇതുമൂലം ഓഫീസിന്റ് പ്രവർത്തനം തളംതെറ്റുന്നതായും ജീവനക്കാർ പറഞ്ഞു.