Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കോൺഗ്രസ് ഇല്ലാതെ തന്നെ വേണമെങ്കിൽ ലീഗിന് രാജ്യസഭയിലെത്താം: ഇ പി ജയരാജൻ



കണ്ണൂര്‍: മുസ്ലീംലീഗിൻ്റെ സ്വാധീനത്തിനനുസരിച്ച് കോണ്‍ഗ്രസ് ലീഗിനെ പരിഗണിച്ചില്ലെന്ന് ഇ പി ജയരാജൻ. മൂന്നാം സീറ്റ് നൽകാതെ ലീഗിനെ പരിഹസിക്കുകയാണ് കോൺഗ്രസ്. ലീഗിനെ താൽക്കാലികമായി തൃപ്തിപ്പെടുത്താനാണ് രാജ്യസഭാ സീറ്റ് നല്‍കിയത്. കോൺഗ്രസ് ഇല്ലാതെ തന്നെ വേണമെങ്കിൽ ലീഗിന് രാജ്യസഭയിലെത്താം. ലീഗിനെ പരിഹസിക്കുകയും അപമാനിക്കുകയുമാണ് കോൺഗ്രസ്. ആര്‍എസ്എസിന്‍റെ മൃദുഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് കോൺഗ്രസ് നിലപാടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മുസ്ലീംലീഗിനെ ഒഴിവാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സമരാഗ്നി ജാഥയിൽ ലീഗിനെ ഒഴിവാക്കിയത് അതിൻ്റെ ഭാഗം. ആര്‍എസ്എസ് ശാഖയ്ക്ക് ഇപ്പോഴും കാവൽ നിൽക്കുകയാണ് കോൺഗ്രസ്. ലീഗിന് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. മുസ്ലീംലീഗ് യുവാക്കളെ പരിഗണിച്ചില്ലെന്നും ഇ പി കുറ്റപ്പെടുത്തി. കണ്ണൂർ ലീഗിന് കൊടുക്കാതിരിക്കാനാണ് സുധാകരൻ മത്സരിക്കുന്നു എന്ന് പറഞ്ഞത്. പിന്നീട് വീണ്ടും സുധാകരനില്ലെന്ന് പറയുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

എല്ലാ കാലത്തും ടി പി കേസ് കത്തിച്ച് നിർത്താനാണ് കോൺഗ്രസ് ശ്രമമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ടി പി കേസ് ചർച്ചയാക്കി നിലനിർത്തുന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയ വിജയമാണ്. സിപിഐഎം കേസിൽ ഭാഗമായിരുന്നില്ല. കോൺഗ്രസ് സിപിഐഎം നേതാക്കളെ ബോധപൂർവം കേസിൽ ഉൾപ്പെടുത്തിയതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേസിലെ എല്ലാവരും നിരപരാധികളാണെന്ന് പറയുന്നില്ല. എന്നാൽ ചില പാർട്ടി നേതാക്കളെ ഉൾപ്പെടുത്തി. പി മോഹനനെയും കുഞ്ഞനന്തനെയും കൂട്ടി ചേർത്തതാണ്. കുഞ്ഞനന്തനെ തൂക്കി കൊല്ലാൻ കഴിയാത്തതിൽ ഇപ്പോഴും നിരാശരായി നിൽക്കുന്നവർ ഉണ്ടെന്നും ഇ പി പറഞ്ഞു.

ലോകായുക്ത ബില്ലിന് രാഷ്ട്രപ്രതി അംഗീകാരം നല്‍കിയതിനെകുറിച്ചും ഇ പി ജയരാജന്‍ പ്രതികരിച്ചു. ഗവർണർ ചെയ്തത് തെറ്റാണെന്ന് ബോധ്യമായി. രാഷ്ട്രപതിയെ കൊണ്ട് ഒപ്പിടിക്കാതിരിക്കാനുള്ള ബാഹ്യ സമ്മർദം ഉണ്ടായി. എന്നാൽ നിയമപരമായും ജനാധിപത്യപരമായുമാണ് രാഷ്ട്രപതിയുടെ നടപടി. ഗവർണറുടേത് ജനാധിപത്യ വിരുദ്ധ നടപടിയായിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. രണ്ട് പൂജ്യമായിരിക്കും കേരളത്തിൽ ബിജെപിക്ക് ലഭിക്കുകയെന്നും ബുദ്ധിമാനായ പ്രധാനമന്ത്രി രണ്ടക്കം എന്ന് ഉദ്ദേശിച്ചത് രണ്ട് പൂജ്യമായിരിക്കുമെന്നും ഇ പി ജയരാജന്‍ പരിഹസിച്ചു.


എല്‍ഡിഎഫിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം ഉത്സവമായെന്നും മാർച്ച് ഏഴ് മുതൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കുമെന്നും ഇപി ജയരാജന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കൾ കൺവെൻഷനുകളിലും പ്രചരണത്തിലും പങ്കെടുക്കും. സ്ഥാനാർഥി നിർണയം യുഡിഎഫിനകത്ത് പ്രതിസന്ധിയാണെന്നും ഇ പി അഭിപ്രായപെട്ടു. ഇടതുപക്ഷം എല്ലാ രംഗത്തും വികസനം എത്തിക്കുമെന്നും ഒരു പുതിയ കേരളം ഉണ്ടാക്കുകയാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യം എന്നും ഇ പി ജയരാജന്‍ പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!