കട്ടപ്പന സെൻട്രൽ ബാങ്കിലെ മുക്കുപണ്ടം തട്ടിപ്പ് കേസ്.ആശങ്കയിൽ നിരവധി കുടുംബങ്ങൾ
കട്ടപ്പന സെൻട്രൽ ബാങ്കിൽ ഗോൾഡ് അപ്രൈസറായി ജോലി ചെയ്ത് വന്നിരുന്ന കട്ടപ്പന കെല്ലം പറമ്പിൽ അനിൽകുമാർ കെ.ജിയാണ് സുഹൃത്തുക്കളെയും പരിചയക്കാരെയും വഞ്ചിച്ച് രണ്ടര കോടിയോളം രൂപായുടെ തട്ടിപ്പ് നടത്തിയത്.
സുഹൃത്തുക്കളുടെ പേരിൽ സ്വർണ്ണം പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്.
ബാങ്കിലേ ഗോൾഡ് അപ്രൈസറായ അനിൽകുമാർ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം പണയപ്പെടുത്തിയാണ് രണ്ടര കോടിയോളം രൂപാ തട്ടിയത്.
ബങ്കിന്റെ ഓഡിറ്റിൽ പണയ വസ്തുക്കൾ പരിശോധിച്ചപ്പോഴാണ് സ്വർണ്ണത്തിന് പകരം മുക്കുപണ്ടമാണ് എന്ന് കണ്ടുപിടിച്ചത്.
ഇതോടെ അനിൽകുമാർ മുങ്ങി.
എന്നാൽ വെട്ടിലായത് പണയം വച്ച 30 ളം പേരാണ്.
മാസങ്ങളായി ഇത്തരത്തിൽ തട്ടിപ്പ് നടന്നിട്ടും മുന്നേ കണ്ടുപിടിക്കാത്തത് ബാങ്കിന്റ് വിഴ്ചയാണന്നും ആക്ഷേപമുണ്ട്.
തട്ടിപ്പ് നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും തട്ടിപ്പ് നടത്തിയ അനിൽകുമാറിനെക്കുറിച്ച് യാതൊരു വിവരങ്ങളും കണ്ടെത്താൻ പോലീസിനും കഴിഞ്ഞിട്ടില്ല.