അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ച് കെ എസ് ഇ ബി ഡാം സേഫ്റ്റി അതോരിറ്റിയുടെ നടപടി പ്രതിഷേധാർഹമെന്ന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്
അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിരോധിച്ച് കെ എസ് ഇ ബി ഡാം സേഫ്റ്റി അതോരിറ്റിയുടെ നടപടി പ്രതിഷേധാർഹമെന്ന് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്.
ഹൈറേഞ്ചിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ അഞ്ചുരുളി ടണലിലേക്കുള്ള പ്രവേശനം കെ എസ് ഇ ബി ഡാം സേഫ്റ്റി വിഭാഗം പൂർണ്ണമായി നിരോധിച്ചത് ഞായറാഴ്ച്ചയാണ്.
ഞായറാഴ്ച്ച രാത്രിയിലാണ് ഗേറ്റ് സ്ഥാപിച്ച് പ്രവേശനം നിരോധിച്ചത്.
ഗ്രാമപഞ്ചായത്തിനെയോ ജനപ്രധിനിധികളെയോ അറിയിക്കാതെയായിരുന്നു നടപടി.
മുൻപ് ഗേറ്റ് സ്ഥാപിച്ച് സഞ്ചാരികളുടെ പ്രവേശനം തടയാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു.
ഇതേ തുടർന്ന് ഗേറ്റിന്റെ ഒരു ഭാഗം തുറന്ന് നൽകി.
ഇതിനു പിന്നാലെയാണ് തുറന്നിട്ടിരുന്ന ഭാഗവും ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് അടച്ചത്.
അഞ്ചുരുളി ടൂറിസം തകർക്കാനായി ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും ഇത് ഒരു കാരണവശാലും അനുവധിക്കില്ലന്നും ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് പറഞ്ഞു.
സർവ്വകക്ഷി യോഗം വിളിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും പ്രസിഡന്റ് പറഞ്ഞു.