ടെന്‍ഡര്‍ ക്ഷണിച്ചു
നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ എക്കോ കാര്‍ഡിയോഗ്രാം ടെസ്റ്റ് ചെയ്യുന്നതിന് അള്‍ട്രാ സൗണ്ട് മെഷീനില്‍ കണക്ട് ചെയ്യുന്നതിലേയ്ക്ക് കാര്‍ഡിയാക്ക് എക്കോ പ്രോബ്, കാര്‍ഡിയാക്ക് പാക്കേജ് എന്നിവ വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ മുദ്രവച്ച
ടെന്‍ഡര്‍ ക്ഷണിച്ചു.
ടെന്‍ഡര്‍ ഫോമുകള്‍ ഫെബ്രുവരി 29 ന് ഒരു മണി വരെ ലഭിക്കും. ടെന്‍ഡര്‍ മാര്‍ച്ച് 1 ന് 10.30 വരെ സ്വീകരിക്കും. അന്നേ ദിവസം 11.30 ക്ക് തുറന്ന് പരിശോധിക്കും. ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട സമയത്തിന് ശേഷമുള്ളതും അപൂര്‍ണ്ണവുമായവ യാതൊരുകാരണവശാലും സ്വീകരിക്കില്ല. ടെന്‍ഡര്‍ സംബന്ധമായ അവസാന തീരുമാനം എച്ച്.എം.സി യുടേതായിരിക്കും. വിതരണം ചെയ്യുന്ന ഉപകരണത്തിന് ഗുണനിലവാരം കുറവാണെങ്കില്‍ പ്രസ്തുത സ്ഥാപനത്തെ ഒഴിവാക്കി ടെന്‍ഡര്‍ കൊണ്ട തൊട്ടടുത്ത സ്ഥാപനത്തിന് വിതരണ ഉത്തരവ് നല്‍കും. ടെന്‍ഡര്‍ സമര്‍പ്പിക്കുന്ന കവറിനു പുറത്ത് ‘ ടെന്‍ഡര്‍ ഫോര്‍ എക്കോ പ്രോബ്’ എന്ന് എഴുതണം. ടെന്‍ഡറുകള്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ 04868 232650.