കേരളാ പഞ്ചായത്ത് വാർത്താ ചാനൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സഹ കരണത്തോടെ നടത്തിയ സാംസ്കാരികോത്സവം നിർത്താൻ കാരണം ജനപങ്കാളിത്തം ഇല്ലാതെ വന്നതിനാലാണെന്ന് സംഘാടകർ
കേരളാ പഞ്ചായത്ത് വാർത്താ ചാനൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടടെ നടത്തിയ സാംസ്കാരികോത്സവം നിർത്താൻ കാരണം ജനപങ്കാളിത്തം ഇല്ലാതെ വന്നതിനാലാണെന്ന് സംഘാടകർ.
ഫെബ്രുവരി 7 മുതൽ 18 വരെയാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരികോത്സവം കട്ടപ്പന സി. എസ്.ഐ ഗാർഡനിൽ സംഘടിപ്പിച്ചത്.
കട്ടപ്പനയിൽ ആദ്യമായി അണ്ടർ വാട്ടർ ടണലും, വിവിധ സ്റ്റാളുകളും അമ്യൂസ്മെന്റ് പാർക്കും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും ജനപങ്കാളിത്തം ഇല്ലാതെ വന്നതോടെ വൻ സാമ്പത്തിക നഷ്ട്ടമാണ് സംഘാടകർക്ക് വന്നത്.
തുടർന്ന് മാർച്ച് 3 വരെ ഫെസ്റ്റ് നീട്ടുവാനും തീരുമാനിച്ചിരുന്നു.
എന്നാൽ സാമ്പത്തിക ബാധ്യതകൾ കൂടി വന്നതോടെ മുൻ നിശ്ചയ പ്രകാരം ഫെബ്രുവരി 18 ന് തന്നെ ഫെസ്റ്റ് അവസാനിപ്പിക്കാൻ നിർബന്ധിതരായതായി സംഘാടകരായ കേരള പഞ്ചായത്ത് വാർത്താ ചാനൽ ചെയർമാൻ ഗിരീഷ് കല്ലട, പ്രോഗ്രാം കോഡിനേറ്റർ സംഗീത മണികണ്ഠൻ എന്നിവർ പറഞ്ഞു.
10 ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ട്ടമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളത്.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് യാതൊരുവിധ സാമ്പത്തിക ഉത്തരവാദിത്വവും ഇല്ലെന്നും കേരള പഞ്ചായത്ത് വാർത്താ ചാനൽ എല്ലാ സാമ്പത്തിക ബാധ്യതകളും തീർക്കുമെന്നും KPV ചെയർമാൻ ഗിരീഷ് കല്ലട പറഞ്ഞു.