ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റ് ജൂലൈ പത്ത് വ്യാഴാഴ്ച തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റ് ജൂലൈ പത്ത് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും. ഇടുക്കി ജില്ലാ റെഡ്ക്രോസ് ചെയർമാൻ പി എസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഡയറ്റ് മുൻപ്രിൻസിപ്പാൾ ഡോ. ഷാജി പി.എൻ ലഹരി വിരുദ്ധ സന്ദേശം നൽകും. ലഹരി വിരുദ്ധ ജ്വാല തിരിതെളിക്കും തൊടുപുഴ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് കൗൺസിലേഴ്സ് യോഗം ഉദ്ഘാടനം ചെയ്യും. ജൂണിയർ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ. ഓർഡിനേറ്റർ ജോർജ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. ജെആർസി ജില്ലാ പ്രസിഡൻ്റ് ജെയിംസ് ടി മാളിയേക്കൽ, റെഡ്ക്രോസ് പ്രതിനിധി പി എസ് ഭോഗീന്ദ്രൻ, എപിജെ അബ്ദുൾ കലാം സ്കൂൾ ഹെഡ്മിസ്ട്രസ് ജെനി വി രാഘവൻ, അടിമാലി ഉപജില്ലാ കോ ഓർഡിനേറ്റർ ജിജിമോൻ ഇ.കെ, തൊടുപുഴ ഉപജില്ലാ കോ ഓർഡിനേറ്റർ ജ്യോതി പി നായർ , അറക്കുളം ഉപജില്ലാ കോ ഓർഡിനേറ്റർ എബി മാരിയറ്റ് ബേബി, കൗൺസിലർ സുനിത സജീവ് എന്നിവർ പ്രസംഗിക്കും. ജൂലൈ 11 വെള്ളിയാഴ്ച 11 മണിക്ക് കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ കൗൺസിലേഴ്സ് യോഗം കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. റെഡ്ക്രോസ് ഇടുക്കി ജില്ലാ സെക്രട്ടറി എം.ഡി അർജുനൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം കട്ടപ്പന വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ജൂണിയർ റെഡ്ക്രോസ് ജില്ലാ കോ ഓർഡിനേറ്റർ മുഖ്യപ്രഭാ ഷണം നടത്തും, റെഡ്ക്രോസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എം ഫ്രാൻസിസ് ലഹരിവിരുദ്ധജ്വാല തെളിയിക്കും. മുൻസിപ്പൽ കൗൺസിലർ ജോയി ആനിത്തോട്ടം, ഉപജില്ലാ കോ ഓർഡിനേറ്റർമാരായ റ്റി. ശിവകുമാർ, പ്രജിത എൻ, സിനി കെ വർഗീസ് എന്നിവർ പ്രസംഗിക്കും









































































