മുന്‍ നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ഞാന്‍ ആദ്യമായി നിയമസഭയില്‍ എത്തുമ്പോള്‍ സ്പീക്കറായിരുന്നത് വക്കം പുരുഷോത്തമനായിരുന്നു. കര്‍ക്കശ്ശക്കാരനായ ഹെഡ്മാസ്റ്ററെ പോലെ ആയിരുന്നു അദ്ദേഹം. തികഞ്ഞ അച്ചടക്കത്തോടും കാര്‍ക്കശ്യത്തോടും കൂടി സഭയെ നയിക്കുന്നത് അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. എത്ര മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും വരുതിക്ക് നിര്‍ത്താന്‍ അദ്ദേഹത്തിന് പ്രത്യേക വൈഭവം മുണ്ടായിരുന്നു.
സംസ്ഥാന മന്ത്രി, ആന്‍ഡമാന്‍-നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍, മിസോറം ഗവര്‍ണര്‍, ലോക്സഭാംഗം എന്നീ നിലകളിലെല്ലാം അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ വിയോഗം കേരള സമൂഹത്തിനാകെ തീരാനഷ്ടമാണ്. വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.