സര്‍ഗാത്മകതയെ പ്രതിരോധമാക്കി പുരോഗമന കലാസാഹിത്യ സംഘം
കട്ടപ്പന: സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് സര്‍ഗാത്മകതയെ പ്രതിരോധമാക്കി പുരോഗമന കലാ സാഹിത്യസംഘം ഒരുക്കുന്ന ഓണ്‍ലൈന്‍ പരിപാടികള്‍ ശ്രദ്ധേയമാകുന്നു. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്ന പ്രതിഷേധസമരം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു. പെട്രോള്‍ വില വര്‍ധനവിനെതിരെ നടന്ന സമരം സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനും കര്‍ഷക സമരത്തിന്റെ രാഷ്ര്ടീയം എന്ന വിഷയവുമായി ബന്ധപ്പെട്ട പരിപാടി പ്രശസ്ഥ ചിന്തകനും വാഗ്മിയുമായ പ്രൊഫ.എം.എം.നാരായണനും ഉദ്ഘാടനം ചെയ്തു.
അമരാവതി ജ്വലിക്കുന്ന ഓര്‍മകള്‍ എന്ന പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ കെ.എ. മണി ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ രാജന്‍, കെ.ആര്‍ രാമചന്ദ്രന്‍, ജോസ് വെട്ടിക്കുഴ, ഭാസി കുറ്റിക്കാട്, കെ.എ നാരായണന്‍, രാജീവ് മൂലമറ്റം, എം.സി.ബോബന്‍, സുകുമാരന്‍ അടിമാലി, ശോഭനാകുമാരി, ശ്യാം കുമാര്‍ ഇടുക്കി, അഡ്വ.ദീപു, അജീഷ് തായില്യം, റോണക്ക് സെബാസ്റ്റിയന്‍ തുടങ്ങി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. സുഗതന്‍ കരുവാറ്റ, കെ.ജയചന്ദ്രന്‍, മോബിന്‍ മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.