അച്ഛനോര്‍മകളുമായ് ഓണ്‍ലൈന്‍ വെബിനാര്‍
കട്ടപ്പന: പിതൃ ദിനത്തോടനുബന്ധിച്ച് സേനാപതി മാര്‍ ബേസില്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി അച്ഛന്‍ ഓര്‍മകള്‍ എന്ന പേരില്‍ തൃശൂര്‍ ജില്ല സാമൂഹിക നീതി വകുപ്പിന്റെയും മെയിന്റനന്‍സ് ട്രൈബ്യുണല്‍ ഇരിങ്ങാലക്കുട, ബുക്കര്‍ മീഡിയ പബ്ലിക്കേഷന്‍സ് എന്നിവയുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ വെബിനാര്‍ നടത്തി. ജില്ല സാമൂഹിക നീതി ഓഫീസര്‍ പി.എച്ച് അസ്ഗര്‍ഷാ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ബേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സിബി വാലയില്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും വിവര്‍ത്തകയും മലപ്പുറം ഡെപ്യൂട്ടി കലക്ടറുമായ കബനി സിവിക്
മുഖ്യാഥിതിയായിരുന്നു. എഴുത്തുകാരനും അധ്യാപകനുമായ എസ്.ജ്യോതിസ്, എഴുത്തുകാരിയും ബുക്കര്‍ മീഡിയ ചീഫ് എഡിറ്ററുമായ സനിത അനൂപ്, ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യുണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാര്‍ഷല്‍.സി.രാധാകൃഷ്ണന്‍ എന്നിവര്‍ അച്ഛനോര്‍മകള്‍ പങ്കുവച്ചു. വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ ബിനുപോള്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജ റെയ്ച്ചല്‍ തോമസ്, പ്രിന്‍സിപ്പല്‍ ഫാ.ലിന്റോ ലാസര്‍, എഴുത്തുകാരിയും അധ്യാപികയുമായ സൗമ്യ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബജീവിതത്തില്‍ അച്ഛന്മാരുടെ പങ്ക്, കടമകള്‍, കരുതല്‍ എന്നിവയും പ്രതിസന്ധി ഘട്ടങ്ങളില്‍ അച്ഛന്മാര്‍ നല്‍കുക സംരക്ഷണം, പിന്തുണ, അതിജീവനം എന്നിങ്ങനെ പല തലങ്ങളില്‍ ചര്‍ച്ച നടന്നു