Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന നഗരസഭ പേഴുംകവലയിൽ ആരംഭിക്കുന്ന ഷെൽറ്റർ ഹോം തണലിൻ്റെ നിർമ്മാണ ഉദ്ഘാടനം എം പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു


കട്ടപ്പന നഗരസഭ പേഴുംകവലയിൽ ആരംഭിക്കുന്ന ഷെൽറ്റർ ഹോം തണലിൻ്റെ നിർമ്മാണ ഉദ്ഘാടനം എം പി ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
3.55 കോടി രൂപ മുതൽ മുടക്കിയാണ് ഷെൽട്ടർ ഹോം യാഥാർഥ്യമാക്കുന്നത്.
നാഷ്ണൽ അർബൻ ലൗവ് ലി ഹുഡ് മിഷൻ്റെ സഹായത്തോടെയാണ് സ്വന്തമായി സ്ഥലമില്ലാത്തത് കൊണ്ടും മറ്റ് സാഹചര്യങ്ങൾകൊണ്ടും ജീവിത സുരക്ഷിതത്വമില്ലാത്തവർക്കായി ഷെൽറ്റർ ഹോം നഗരസഭ ഒരുക്കുന്നത്.3.15 കോടി രൂപ കേന്ദ്ര വിഹിതവും,40 ലക്ഷം രൂപ നഗരസഭ ഫണ്ടും,3 നിലകളുള്ള 16000 ചതുരശ്ര മീറ്ററിൽ ഷെൽറ്റർ ഹോം നിർമ്മിക്കുന്നത്.യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷയായി.എൻ യു എൽ എം ജില്ലാ കോർഡിനേറ്റർ മനു പദ്ധതി വിശദീകരിച്ചു.വൈസ് ചെയർമാൻ കെജെ ബെന്നി എന്നിവർ മുഖ്യതിഥികളായി.നഗരസഭ സെക്രട്ടറി ആർ മണികണ്ഠൻ,സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാർ,വാർഡ് കൗൺസിലർമാർ,നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.