ഉന്നത വിദ്യാഭ്യാസരംഗത്ത് എം.ബി.സി എൻജിനീയറിങ് കോളേജ് നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്ന്
ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത
പീരുമേട് :ഉന്നത വിദ്യാഭ്യാസരംഗത്ത് എം.ബി.സി എൻജിനീയറിങ് കോളേജ് നൽകുന്ന സംഭാവനകൾ മാതൃകാപരമാണെന്ന് തുമ്പമൺ മെത്രാസനാധിപൻ
ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത. മലങ്കര ഓർത്തോഡോസ് സുറിയാനി സഭയുടെ തുമ്പമൺ മെത്രാസനത്തിലെ വൈദികരുടെ സമ്മേളനം കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിന്റെ സ്ഥാപകൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിത്യൻ കാത്തോലിക്ക ബാവ തിരുമേനിയെ അദ്ദേഹം അനുസ്മരിച്ചു.
കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ് മുഖ്യ സന്ദേശം നൽകി. കോളേജിൽ പുതുതായി ആരംഭിച്ച റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നോവേഷൻ ലാബ്, കോളേജിലെ വിദ്യാർത്ഥികൾ നിർമിച്ച ഇലക്ട്രിക് വെഹിക്കിൾ, ഫോൾഡബിൾ സ്കൂട്ടർ, ഓബ്‌സ്റ്റേകൾ അവോയ്ഡിങ് റോബോട്ട്, ഫുഡ് ഡെലിവറി ഡ്രോൺ, മിനി ഫ്രിഡ്ജ്, സ്മാർട്ട് അക്വാറിയും എന്നിവ ശ്രദ്ധ ആകർഷിച്ചു.
വൈദിക സംഗം സെക്രട്ടറി ഫാ. ജോൺ ഫിലിപ്പോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വി ഐ ജോർജ്, വൈസ് പ്രിൻസിപ്പൽ പ്രൊഫ്. ഏലിയാസ് ജാൻസൺ, ഓഫീസ് മാനേജർ ഫാ. ജോൺ സാമൂവൽ, സ്റ്റുഡന്റസ് അഡ്വൈസർ ഫാ. സജിൻ സാബു പട്ടത്തിൽ, പ്ലെയിസ്മെന്റ് ഓഫീസർ നികിത് കെ സക്കറിയ, കോളേജിലെ വിവിധ ഡിപ്പാർട്മെന്റ് മേതാവികൾ, മെത്രാസനത്തിലെ വന്ദ്യ വൈദിക ശ്രേഷ്ഠർ എന്നിവർ പങ്കെടുത്തു.