കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയിൽ ഇതുവരെ അംഗത്വമെടുക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ അംഗമായി ചേരാൻ അവസരം

കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മറ്റിയുടെ കീഴിലുള്ള ഇടുക്കി ജില്ലാ ട്രേഡേഴ്‌സ് വെൽഫെയർ സൊസൈറ്റി വ്യാപാരികൾക്കായി നടപ്പാക്കിയിട്ടുള്ള കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയിൽ ഇതുവരെ അംഗത്വമെടുക്കാൻ സാധിക്കാത്തവർക്ക് ഇപ്പോൾ അംഗമായി ചേരാൻ അവസരം.
കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗ മാകുന്നതിനുള്ള നിബന്ധനകൾ താഴെ ചേർക്കുന്നു.
- 1.1.1966 നു ശേഷം ജനിച്ചവർക്ക് പദ്ധതിയിൽ ചേരാവുന്നതാണ്.
- ഒരു കുടുംബത്തിൽ നിന്നും മിനിമം രണ്ടു പേർ പദ്ധതിയിൽ ചേരണം. ജീവിത പങ്കാളിയെ / മക്കളെ നിർബ്ബന്ധമായും പദ്ധതിയിൽ ചേർക്കണം, അതിനു ശേഷമേ മാതാപിതാക്കളെ ചേർക്കുവാൻ പാടുള്ളു.
- തീവ്ര ഡയബറ്റിക്‌സ് ഉൾപ്പെടെ നിലവിൽ ഗുരുതര രോഗങ്ങളുള്ളവർക്ക് പദ്ധതി യിൽ ചേരാവുന്നതല്ല.
പദ്ധതിയിൽ ചേരാനായി വേണ്ട രേഖകൾ: (1) പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷ
(2) ഓരോ അപേക്ഷകൻ്റെയും പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം. (3) അപേക്ഷയിലുൾപ്പെട്ട എല്ലാവരുടെയും ആധാർ കാർഡിൻ്റെ കോപ്പി. (4) കെവി വിഇഎസ് അംഗത്വ സർട്ടിഫിക്കറ്റിൻ്റെ കോപ്പി (5) ആധാർ കാർഡിൽ ജനന വർഷം രേഖപ്പെടുത്തിയിട്ടില്ലായെങ്കിൽ വയസ് തെളിയിക്കുന്നതിനുള്ള രേഖ
പൂരിപ്പിച്ച അപേക്ഷകൾ 2026 ജനുവരി മാസം 25 ാം തീയതിക്കു മുമ്പായി ആവശ്യമായ രേഖകൾ സഹിതം ജില്ലാ ഓഫീസിൽ എത്തിക്കണം.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷനു വേണ്ടി
പി.കെ. ജോഷി കുട്ടട ജനറൽ സെക്രട്ടറി
വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട മൊബൈൽ നമ്പറുകൾ :
8547707551 (വെൽഫെയർ ഓഫീസർ-അനിൽ) 9497282791 (രാജേഷ്)
NB: നിലവിൽ കാരുണ്യം കുടുംബസുരക്ഷാപദ്ധതിയിൽ അംഗമായിട്ടുള്ളവർ അവരവരുടെ ബാലൻസ് പരിശോധിച്ച് ഒരാൾക്ക് 1000 രൂപയിൽ കുറവാണ് ബാലൻസ് നിൽക്കുന്നതെങ്കിൽ ഉടൻ തുക അടച്ച് മിനിമം ബാലൻസ് 1000 രൂപയാക്കി നിലനിർത്തണമെന്ന് അറിയിക്കുന്നു.









































































