പ്രധാന വാര്‍ത്തകള്‍
നഗരത്തിലെ ഹോട്ടലില്‍ വിളമ്പിയ പട്ടിയിറച്ചി പിടിച്ചുവെന്ന് പ്രചാരണം; മറുപടി പറഞ്ഞ് പൊറുതി മുട്ടി നഗരസഭാ ഉദ്യോഗസ്ഥർ
ആലപ്പുഴ: നഗരത്തിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ പട്ടി ഇറച്ചി പിടി കൂടിയെന്ന് വ്യാജ പ്രചാരണം. വാട്സ് ആപ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങൾ സഹിതം പ്രചാരണം നടന്നത്.ഹോട്ടലിന്റെയും മാസംത്തിന്റെയും ചിത്രങ്ങളടക്കം വൈറലയാതോടെ നഗരസഭ ഓഫിസിലേക്കും ആരോഗ്യ വിഭാഗത്തിലേക്കും നിരവധി ഫോൺ വിളികളെത്തി. സംഭവം വ്യാജ വാർത്തയാണെന്ന് വിളിക്കുന്നവരോട് അധികൃതർ വ്യക്തമാക്കി. കൂടാതെ ആലപ്പുഴയില്‍ ‘ദി അശോക ഹോട്ടൽ’ എന്നപേരിൽ ഹോട്ടൽ പ്രവർത്തിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുകയും ചെയ്തു.