കൂത്തുപാട്ടുകളുയർന്നു കാലാവൂട്ടു മഹോൽസവങ്ങളുടെ അരങ്ങുണർന്നു
ഇടുക്കിജില്ലയിലെ മന്നാൻ ആദിവാസി സമൂഹത്തിൻ്റെ പ്രധാന
അനുഷ്ഠാനകലയാണ്
കാലാവൂട്ടുമഹോൽസവവും കൂത്തും.
ആചാരാനുഷ്ഠാനങ്ങളിൽ അധിഷ്ഠിതമായി പ്രാധാന്യത്തോടെ വര്‍ത്തിച്ചുപോരുന്ന വിശിഷ്ട ആദിവാസികലാവിഷ്കാരമാണ് മന്നാന്‍കൂത്ത്.
ജീവിതത്തിന്റെ നൈസര്‍ഗ്ഗികപ്രകടനം മാത്രമല്ല ഗോത്രജനതയെ സമൂഹശ്രേണിയിലേക്ക് ബന്ധിപ്പിക്കുന്ന ചാലകശക്തി കൂടിയാണിത്.കാടിന്റെ താളത്തിനും പ്രപഞ്ചബോധത്തിനും അനുസരിച്ച് കൂത്തിന്റെ താളം ചിട്ടപ്പെടുത്തി, സ്ത്രീകളും സ്ത്രീവേഷധാരികളും
അരങ്ങുണർത്തുന്നു ഒരു രാവു മുഴുവൻ
കൊട്ടും ആട്ടവും പാട്ടുമുണ്ടാകും.
കൂത്തിന്റെ ഇതിവൃത്തം ചിലപ്പതികാരമാണെങ്കിലും കഥാപാത്രങ്ങളിലെ സാമ്യതകളെ ഒഴിച്ചുനിര്‍ത്തിയാൽ ചിലപ്പതികാരത്തിന് കൂത്ത് ഇതിവൃത്തവുമായി മറ്റു സാമ്യതകളില്ല.
തമിഴകത്ത് പ്രചരിച്ചു പോന്നിരുന്ന മിത്തായി കൂത്തിനാധാരമായ കഥയെ കണക്കാക്കാം.
ദക്ഷിണേന്ത്യയിൽ രാജാവും പ്രജകളുമുള്ള ഏകസമുദായം കൂടിയാണ് മന്നാൻ സമൂഹം.
ഇടുക്കി തിങ്കൾക്കാട്കുടിയിൽ കാലാവൂട്ടുമഹോൽസവം നടന്നു.
കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയായിരുന്നു.
ഊരുമൂപ്പൻ കെ.എം. മണി,
മുത്തുസ്വാമി കൃഷ്ണൻ, അയ്യപ്പൻ രാമൻ, സുകുമാരൻ കഞ്ഞിക്കുഴി, ഗ്രാമ പഞ്ചായത്തു മെമ്പർ മോഹനൻ അയ്യപ്പൻ, രാമൻ കെ.ആർ, എസ്.ടി. പ്രമോട്ടർ അനിൽ തങ്കപ്പൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
രാജകുമാരി എൻ.എസ് എസ് കോളേജ് പ്രിൻസിപ്പാൾ അജയപുരം ജ്യോതിഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പഠനസംഘം
കുത്തുപാട്ടുകളുടെ സാംസ്ക്കാരികതലം എന്ന വിഷയത്തിൽ നിരീക്ഷണങ്ങൾ നടത്തി.