കർഷക-കർഷക തൊഴിലാളി പെൻഷനുകൾ വർധിപ്പിക്കാത്തത് പ്രതിഷേധാർഹം: കേരള കർഷക യൂണിയൻ
കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ വർധിപ്പിക്കാത്തതിൽകേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, ഇടുക്കി ജില്ലാ പ്രസിഡണ്ട്ബിനു ജോൺ എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി. കാർഷികോത്‌പന്നങ്ങൾക്ക് ഉല്പാദന ചെലവിനനുസരിച്ചുള്ള ന്യായവില ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല. വന്യമൃഗ ശല്യങ്ങൾ തടയാനുള്ള പദ്ധതികളും ഇല്ല. ജപ്തി ഭീഷണിയിൽ കഴിയുന്നവരെ സഹായിക്കാൻ വായ്പ കൾക്ക് പലിശ ഇളവ് അനുവദിക്കാനും തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കാനും നടപടിയില്ല. 12000 കോടി രൂപയുടെ ഇടുക്കി പാക്കേജിലെ പദ്ധതികൾ പ്രഖ്യാപിക്കുകയോ തുക നീക്കിവയ്ക്കുകയോ ചെയ്തിട്ടില്ല. മുൻ വർഷത്തേതു പോലെ 75 കോടി രൂപ പ്രഖ്യാപിച്ചിട്ടുള്ളത് ആശ്വാസകരമല്ല. കാർഷിക മേഖലയെ അവഗണിച്ച ബജറ്റിനെതിരെ സമരപരിപാടികൾക്ക് രൂപം നൽകാൻ കർഷക യൂണിയൻ സംസ്ഥാന നേതൃയോഗം16-ന് കോട്ടയത്തും ഇടുക്കി ജില്ലാ യോഗം 21 -ന് ചെറുതോണിയിലും കൂടുന്നതാണെന്നും അവർ പറഞ്ഞു…..