കായികംനാട്ടുവാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിൽ ഇടിമുഴങ്ങാൻ മണിക്കൂറുകൾ മാത്രം
ഇന്ന് കട്ടപ്പനയിൽ നടക്കുന്ന അഖിലേന്ത്യാ വോളിബാൾ മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച വെക്കാൻ വെള്ളയംകുടിയുടെ സാംസ്‌കാരിക കൂട്ടായ്മ വോയിസ് ഓഫ് വെള്ളായകുടി അവതരിപ്പിക്കുന്ന ടീം ഡെയിൻജർ ബോയ്സ് ചെന്നൈ ഉൾപ്പെടെ പ്രമുഖ എട്ട് ടീമുകളാണ് കളത്തിൽ ഇറങ്ങുന്നത്. മർച്ചൻ്റ് യൂത്ത് വിംഗ് റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് തുടങ്ങിയവർ സ്പോൺസർ ചെയ്യുന്ന ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള ടീമുകളാണ് മത്സരിക്കുന്നത്. ഇന്ന് വൈകിട്ട് 4 മണിക്ക് കട്ടപ്പന നഗരസഭ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ ടർഫ് കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. കാണികൾക്ക് ഇരിപ്പിടങ്ങൾ ഉൾപ്പെടെയാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്