നാട്ടുവാര്‍ത്തകള്‍
ഓടിക്കൊണ്ടിരുന്ന കാർ കാട്ടാനക്കൂട്ടം തകർത്തു: കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു


രാജകുമാരി: ഖജനാപ്പാറ- മുട്ടുകാട് റോഡിൽ അരമനപ്പാറയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന കാർ കാട്ടാനക്കൂട്ടം തകർത്തു, കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുട്ടുകാട് പന്തനാലിൽ ഷിജോയുടെ കാറാണ് കാട്ടാനക്കൂട്ടം തകർത്തത്. ഷിജോയെ കൂടാതെ മുട്ടുകാട് തണ്ടേൽ ഡിബിൽ, മാതാവ് മേരി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വീടിനു സമീപം വീണ് പരുക്കേറ്റ ഡിബിലിനെ രാജകുമാരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇവർ സഞ്ചരിച്ച കാറിനു നേരെ കാട്ടാനയാക്രമണം ഉണ്ടായത്. ഓടി രക്ഷപ്പെടുന്നതിനിടെ മൂവർക്കും നിസാര പരുക്കേറ്റു. ഇവരെ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.