Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

വന്യജീവി സംരക്ഷണ ഭേദഗതി നിയമം കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ല:
ഡീൻ കുര്യാക്കോസ് എംപി ലോക്സഭയിൽ….





വന്യജീവി സംരക്ഷണ ഭേദഗതി നിയമം കൊണ്ട് യാതൊരു പ്രയോജനവും രാജ്യത്തിനില്ലെന്ന് ലോക്സഭയിൽ പറഞ്ഞു . രാഷ്ട്രപതിയുടെ പ്രസംഗത്തിൻ മേലുള്ള ചർച്ചയിൽ സംസാരിച്ചപ്പോഴാണ് എംപി ഇക്കാര്യം ലോക്സഭയിൽ പറഞ്ഞത് . കേരളത്തിൽ എല്ലാ ദിവസവും ഭീകര ജീവികൾ കാട്ടിൽ നിന്നും പുറത്തുവന്ന് മനുഷ്യവാസകേന്ദ്രങ്ങളിൽ വിളയാടുകയാണ്. വെർമിൻ ലിസ്റ്റ് എടുത്തു കളഞ്ഞത് നിർഭാഗ്യകരവുമാണ്. അത് തിരിച്ചു കൊണ്ടു വരാനുള്ള തീരുമാനമാണ് ഉണ്ടാവേണ്ടത്. അവസാനത്തെ മാസം ഇടുക്കിയിൽ തന്നെ 2 തൊഴിലാളികൾ ആണ് വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. യാതൊരു പരിഹാരവും നാളിതുവരെ ഉണ്ടാകാത്തതിനാൽ , വിദേശ രാജ്യങ്ങളിൽ നിലവിലുള്ള വിജയിച്ച മാതൃകകൾ , നമ്മുടെ രാജ്യത്തും നടപ്പിലാക്കണം. ഉദാഹരണത്തിന് കള്ളിംഗ് പോലെ, വന്യമൃഗങ്ങളുടെ ജനനനിരക്ക് കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നടപ്പിലാക്കണം. കേരളത്തിലെ മിക്കവാറും എല്ലാ ടൗണുകളിലും, ഗ്രാമപ്രദേശങ്ങളിലും ഒരുപോലെ ഈ പ്രശ്നം , സാധാരണക്കാരെ ബാധിക്കുമ്പോൾ സർക്കാർ യാതൊന്നും ചെയ്യുന്നില്ല എന്നും എംപി പറഞ്ഞു …









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!