മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്
പ്രഖ്യാപിച്ചു
മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്
പ്രഖ്യാപിച്ചു.
ജെബി പോളിനും, ടി.എസ്.അഖിലിനും
സൂക്ഷ്മ ഗവേഷക ഫെലോഷിപ്പ്
കേരള മീഡിയ അക്കാദമിയുടെ 2023-24 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.
സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മംഗളം ദിനപത്രം സീനിയര്‍ റിപ്പോര്‍ട്ടര്‍ ജെബി പോള്‍, ദേശാഭിമാനി സബ് എഡിറ്റര്‍ ടി.എസ്.അഖില്‍ എന്നിവര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയാണ് ഫെലോഷിപ്പ്.
സമഗ്ര ഗവേഷക ഫെലോഷിപ്പിന് അപര്‍ണ കുറുപ്പ്- ന്യൂസ് 18, കെ.രാജേന്ദ്രന്‍-കൈരളി, നിലീന അത്തോളി- മാതൃഭൂമി, ഷെബിന്‍ മെഹബൂബ് എ.പി- മാധ്യമം, എം.വി.നിഷാന്ത് – ഏഷ്യനെറ്റ് ന്യൂസ്, എം.പ്രശാന്ത്-ദേശാഭിമാനി, കെ.എ.ഫൈസല്‍ – മാധ്യമം, ദീപക് ധര്‍മ്മടം – 24 ന്യൂസ്, പി.ആര്‍.റിസിയ – ജനയുഗം എന്നിവര്‍ക്ക് നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 75,000/- രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.
പൊതു ഗവേഷണ മേഖലയില്‍ ബിജു പരവത്ത് -മാതൃഭൂമി, അലീന മരിയ വര്‍ഗ്ഗീസ് -മാതൃഭൂമി, ബിലു അനിത് സെന്‍ – കേരള ടുഡേ, അജിത്ത് കണ്ണന്‍ – ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, കെ.ആര്‍.അജയന്‍ – ദേശാഭിമാനി, സി. റഹീം -മലയാളം ന്യൂസ്, എ.ആര്‍.ആനന്ദ് – വീക്ഷണം, പി.സുബൈര്‍ -മാധ്യമം, സുനി അല്‍ഹാദി – സുപ്രഭാതം, പി.എസ്. റംഷാദ് – സമകാലിക മലയാളം, പി.നഹീമ – മാധ്യമം, ജി.ഹരികൃഷ്ണന്‍- മംഗളം, എ.കെ. വിനോദ്കുമാര്‍- ജനം, കെ.എന്‍.സുരേഷ്‌കുമാര്‍ – കേരള കൗമുദി എന്നിവര്‍ക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നല്‍കും.
തോമസ് ജേക്കബ്, ഡോ. സെബാസ്റ്റിയന്‍ പോള്‍, എം.പി. അച്യുതന്‍, ഡോ.പി.കെ.രാജശേഖരന്‍, എ.ജി. ഒലീന, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
കാറ്റഗറി :1. സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് അര്‍ഹരായവര്‍ (1 ലക്ഷം വീതം)
1. ജെബി പോള്‍ (സീനിയര്‍ റിപ്പോര്‍ട്ടര്‍, മംഗളം) – മലയാള ലിപി, വാക്യഘടനയില്‍ പത്രഭാഷയുടെ സ്വാധീനം.
2. ടി.എസ്. അഖില്‍ (സബ് എഡിറ്റര്‍, ദേശാഭിമാനി) – മലയാള പത്രങ്ങളിലെ ചരമ വാര്‍ത്തകളുടെ പരിണാമം
കാറ്റഗറി :2. സമഗ്ര ഗവേഷക ഫെലോഷിപ്പിന് അര്‍ഹരായവര്‍ (75,000/- രൂപ വീതം)
1. അപര്‍ണ കുറുപ്പ് (ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍, ന്യൂസ് 18 കേരളം)- രാഷ്ട്രീയത്തിലെ സ്ത്രീകള്‍ മലയാള വാര്‍ത്താദൃശ്യമാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന രീതിയും ആഖ്യാനശൈലിയും.
2. കെ.രാജേന്ദ്രന്‍ (സീനിയര്‍ ന്യൂസ് എഡിറ്റര്‍, കൈരളി)- അന്ധവിശ്വാസങ്ങളുടെ മാധ്യമചരിത്രം.
3. നിലീന അത്തോളി (സബ് എഡിറ്റര്‍, മാതൃഭൂമി) – മാധ്യമ വാര്‍ത്തകളുടെ ഇരകള്‍, അവരുടെ അതിജീവനം.
4. ഷെബിന്‍ മെഹബൂബ് എ.പി (സീനിയര്‍ സബ് എഡിറ്റര്‍, മാധ്യമം)- മാധ്യമ ചരിത്രത്തിലെ പുറന്തളളലിന്റെ രാഷ്ട്രീയവും സ്വലാഹുല്‍ ഇഖ്‌വാനും.
5. നിഷാന്ത് എം.വി. (ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്, ഏഷ്യാനെറ്റ് ന്യൂസ്) – വാര്‍ത്ത; ജനപ്രിയ സംസ്‌കാര നിര്‍മ്മിതിയുടെ ദൃശ്യമാധ്യമ പാഠങ്ങള്‍.
6. എം. പ്രശാന്ത് (ചീഫ് റിപ്പോര്‍ട്ടര്‍, ദേശാഭിമാനി) – മണിപ്പൂര്‍ കലാപവും ദേശീയ – പ്രാദേശിക മാധ്യമങ്ങളും: ഉളളടക്ക വിശകലനവും താരതമ്യ പഠനവും.
7. ഫൈസല്‍ കെ.എ (മാധ്യമം) – കുടുംബശ്രീയുടെ കാല്‍ നൂറ്റാണ്ട്; സ്ത്രീ ശാക്തികരണവും മാധ്യമങ്ങളും.
8. ദീപക് ധര്‍മ്മടം (അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍, 24 ന്യൂസ്) – മാധ്യമങ്ങളും പോലീസും മനുഷ്യാവകാശവും.
9. റിസിയ പി.ആര്‍ (സീനിയര്‍ റിപ്പോര്‍ട്ടര്‍, ജനയുഗം) – ആദിവാസി സ്ത്രീ ശാക്തീകരണത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം.
കാറ്റഗറി:3. പൊതു ഗവേഷണ ഫെലോഷിപ്പിന് അര്‍ഹരായവര്‍ ( 10,000/- രൂപ വീതം)
1. ബിജു പരവത്ത് (സ്റ്റാഫ് റിപ്പോര്‍ട്ടര്‍, മാതൃഭൂമി) – സഹകരണ സാമ്പത്തിക ബദലിന് മാധ്യമങ്ങളുടെ പങ്കാളിത്തം.
2. അലീന മരിയ വര്‍ഗ്ഗീസ് (സോഷ്യല്‍മീഡിയ സീനിയര്‍ കണ്ടന്റ് റൈറ്റര്‍, മാതൃഭൂമി)- ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന കുട്ടികളിലെ മാനസിക ആഘാതം: ബോധവത്ക്കരണത്തിലും അതിജീവിനത്തിലും മാധ്യമങ്ങളുടെ പങ്ക്.
3. ബിലു അനിത്‌സെന്‍ (ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടര്‍, കേരള ടുഡേ)- രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന വംശീയതയും മാധ്യമങ്ങളും.
4. അജിത്ത് കണ്ണന്‍ (റിപ്പോര്‍ട്ടര്‍, ഇന്ത്യന്‍ എക്‌സ്പ്രസ്) – Sensationalism in reporting cases under POCSO Act – 2012 and the aftermath of child sexual abuse for survivors and their family.
5. കെ.ആര്‍. അജയന്‍ (അസിസ്റ്റന്റ് എഡിറ്റര്‍, ദേശാഭിമാനി) – ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ യാത്രകളും പരിപ്രേക്ഷ്യങ്ങളും.
6. സി.റഹിം (ബ്യൂറോ ചീഫ്, മലയാളം ന്യൂസ്) – വന്യജീവികളും മാധ്യമങ്ങളും.
7. എ.ആര്‍. ആനന്ദ് (വീക്ഷണം)- കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരവും സാമൂഹിക ഉന്നമനവും ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ കൂട്ടായ്മകള്‍ ചെലുത്തുന്ന സ്വാധീനങ്ങളെക്കുറിച്ച് ഒരു പഠനം.
8. സുബൈര്‍ പി. (സീനിയര്‍ സബ് എഡിറ്റര്‍, മാധ്യമം),- നവമാധ്യമങ്ങള്‍ സൃഷ്ടിച്ച സമാന്തര ലോകം; ആ ലോകത്തിനപ്പുറത്തെ മുഖ്യധാരാ മാധ്യമങ്ങള്‍.
9. സുനി അല്‍ഹാദി എസ്.എച്ച് (സീനിയര്‍ റിപ്പോര്‍ട്ടര്‍, സുപ്രഭാതം) – മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് വനിതകളുടെ കൊഴിഞ്ഞുപോക്ക്: കാരണങ്ങളും പരിഹാരങ്ങളും.
10. പി.എസ് റംഷാദ് (പത്രാധിപസമിതി അംഗം സമകാലിക മലയാളം വാരിക)- കേരളത്തിലെ ആദിവാസി സമൂഹങ്ങള്‍ക്കിടയിലെ മാധ്യമ സ്വാധീനവും അവരുടെ മാധ്യമ ഉപയോഗവും സംബന്ധിച്ച യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാനും മാറ്റങ്ങള്‍ക്കു വേണ്ടിയുളള ഇടപെടലിനും മാര്‍ഗദര്‍ശനമാകാവുന്ന ഒരു പഠനം.
11. നഹീമ പി. (മാധ്യമം) സ്ത്രീകേന്ദ്രീകൃത കുറ്റകൃത്യവാര്‍ത്തകളുടെ രൂപവും ഉളളടക്കവും -ഓണ്‍ലൈന്‍, അച്ചടി, ദൃശ്യമാധ്യമങ്ങളില്‍- ഒരു പഠനം.
12. ജി.ഹരികൃഷ്ണന്‍ (ബ്യൂറോചീഫ്, മംഗളം) – കുട്ടനാടിന്റെ അതിജീവനവും, മാധ്യമങ്ങളും.
13. വിനോദ് കുമാര്‍ എം.കെ (ബ്യൂറോ ചീഫ്, ജനം ടി.വി) – അനാഥ ബാല്യങ്ങളും മാധ്യമശ്രദ്ധയും.
14. കെ.എന്‍. സുരേഷ്‌കുമാര്‍ (സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കേരള കൗമുദി)- മാധ്യമങ്ങളും കുട്ടികളും.
ഫെബ്രുവരി അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന മാധ്യമ പ്രതിഭാ സംഗമത്തില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഫെലോഷിപ്പ് വിതരണം ചെയ്യും.