സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം
വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, ലീഗല്‍ കൗണ്‍സിലര്‍ എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2024 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം. 50 വയസ്സ് കവിയാന്‍ പാടില്ല. നിയമം, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സ്ത്രീകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ കൗണ്‍സിലിംഗില്‍ ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ജോലി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.
ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2021 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 55 വയസ്സ് കവിയാന്‍ പാടില്ല. നിയമ ബിരുദവും വക്കീലായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ആഴ്ചയില്‍ 3 ദിവസം ആയിരിക്കും പ്രവൃത്തിസമയം. നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള അപേക്ഷ ഫെബ്രുവരി 15 ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് വനിത സംരക്ഷണ ഓഫീസര്‍, പൈനാവ് പി ഒ, ഇടുക്കി എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04862 221722 8281999056.