മതസൗഹാർദം വിളിച്ചോതി അയ്യപ്പൻകോവിലിൽ ഫ്ലെക്സ് ബോർഡ്


മാട്ടുക്കട്ട അയ്യപ്പൻ കോവിലിലാണ് മത സൗഹാർദ്ദത്തിന്റ പ്രധാന്യത്തേ അനുസ്മരിപ്പിക്കുന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്…! അയ്യപ്പൻ കോവിൽ എസ്.എൻ.ഡി.പി. ബ്രാഞ്ച് നമ്പർ 1192 ന്റ നേതൃത്തത്തിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് …! മേരികുളം സേന്റ് ജോർജ് ഇടവകക്കും , മാട്ടുക്കട്ട സെന്റ് മേരിസ് ഓർത്തഡോക്ക്സ് ചർച്ചിന്റയും തിരുന്നാൾ ഇന്നും നാളെയുമായ് നടക്കുകയാണ് ഇതിന് ആശംസ അറിയിച്ചാണ് ആനക്കുഴി S. N. D.P യോഗം ഫ്ലെക്സ് ബോർഡ് ഇന്ന് രാവിലെ സ്ഥാപിച്ചത്…: കഴിഞ്ഞ ദിവസം ആനക്കുഴി സുബ്രഫ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പുയ മഹോത്‌സവ ഘോഷയാത്രയിലും മത സൗഹാർദ്ദത്തിന്റ യും സ്‌നേഹത്തിന്റ പര്യായാമായി മാട്ടുക്കട്ട ഓർത്തഡോക്സ് പള്ളിയിലെ വിശ്വാസികൾ ശീതളപാനിയങ്ങൾ വിതരണം നടത്തുകയും ചെയ്തിരുന്നു …! സ്നേഹത്തിന്റ സഹോദര്യത്തിന്റയും പ്രാധാന്യം വരും തലമുറക്ക് കുടി പകർന്ന് നൽകുക എന്ന ഉദ്ദേശം മുൻ നിർത്തിയാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്ന് ശാഖ യോഗം ഭാരവാഹികൾ അറിയിച്ചു …!