Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ വണ്ടിപ്പെരിയാർ പീഡനക്കേസ് അന്വേഷണത്തിൽ ‘ഗുരുതര വീഴ്ച’; അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ
വണ്ടിപ്പെരിയാർ പീഡനക്കേസ് അന്വേഷണത്തിൽ ‘ഗുരുതര വീഴ്ച’; അന്വേഷണ ഉദ്യോഗസ്ഥന് സസ്പെൻഷൻ


വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു
കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴച്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ടി.ഡി സുനിൽകുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. സുനിൽകുമാറിന് ഗുരുതര വീഴ്ച് സംഭവിച്ചതായി പോക്സോ കോടതി കണ്ടെത്തിയിരുന്നു. നിലവിൽ എറണാകുളം ജില്ലയിലെ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആണ്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറൽ അഡി. പൊലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. 2 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.