സഹകരണ ബാങ്കുകളിലെ വായ്പാ പലിശ നിരക്ക് കൂട്ടി. ഭവന വായ്പക്ക് 10.50 ശതമാനം


സഹകരണ മേഖലയിൽ നിലവിലുള്ള വായ്പാ പലിശ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും/ബാങ്കുകളും നൽകുന്ന വിവിധ വായ്പകളുടെ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഈടാക്കാവുന്ന പരമാവധി പലിശ നിരക്ക് അരശതമാനം വർധിപ്പിക്കുന്നതിനാണ് തീരുമാനം. എന്നാൽ കാർഷിക/കാർഷിക അനുബന്ധ മേഖലയ്ക്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്കിൽ മാറ്റമില്ല.
പ്രാഥമിക സഹകരണ സംഘങ്ങളിലെ വായ്പകളുടെ പുതുക്കിയ പലിശ നിരക്ക് അനുസരിച്ച് വിവാഹ വായ്പ – 10.50 ശതമാനം, ചികിത്സാ വായ്പാ – 11.25 ശതമാനം, വീട് പുനരുദ്ധാരണ വായ്പ (രണ്ട് ലക്ഷം രൂപ വരെ) 10 ശതമാനം , വീട് പുനരുദ്ധാരണ വായ്പ (രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ 11 ശതമാനം), കൺസ്യൂമർ വായ്പ, വിദേശത്ത് ജോലിക്ക് പോകുന്നതിന് എന്നിവയ്ക്കുള്ള വായ്പ 12 ശതമാനം , വാഹന വായ്പ 11 ശതമാനം, ഓവർ ഡ്രാഫ്റ്റ് 12.25 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.
ഭവന നിർമ്മാണകളിൽ വായ്പ മൂന്നു ലക്ഷം രൂപ വരെ 9.50 ശതമാനം, മൂന്നുലക്ഷം രൂപയ്ക്ക് മുകളിൽ 10.50 ശതമാമാനമാനവും അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ 10 ലക്ഷം രൂപവരെയുള്ള വായ്പയ്ക്കും 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്കും 10.50 ശതമാനവുമാണ് പലിശ നിരക്ക്.
ഭൂമി വാങ്ങുന്നതിനുള്ള വായ്പ, ട്രേഡേഴ്സ് വായ്പ എന്നിവയുടെ പലിശ നിരക്ക് 12.50 ശതമാനയും നിശ്ചയിച്ചു.