‘2021 മുതലാണ് കടുവകൾക്ക് അറിയാത്ത എ കെ ശശീന്ദ്രൻ മന്ത്രിയായത്’; നിയമസഭയിൽ വനംമന്ത്രി


തിരുവനന്തപുരം: സർക്കാരിൻ്റെ നിറം നോക്കിയല്ല വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. 2021 മുതലാണ് കടുവകൾക്ക് അറിയാത്ത എ കെ ശശീന്ദ്രൻ മന്ത്രിയായതെന്നും അദ്ദേഹം പരിഹസിച്ചു. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് തടയാൻ കഴിയുന്നില്ലെന്ന വിമർശനം പ്രതിപക്ഷ എംഎൽഎയായ ഐ സി ബാലകൃഷ്ണൻ സഭയിൽ ഉന്നയിച്ചതിന് മറുപടി നൽകുകയായിരുന്നു എ കെ ശശീന്ദ്രൻ.
വന്യ ജീവി ആക്രമണത്തിൽ ഒരു ജീവനും നഷ്ടപ്പെടാൻ പാടില്ലെന്നാണ് സർക്കാർ നിലപാട്. പത്ത് കടുവകളെയാണ് ഇതുവരെ പിടികൂടിയത്. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇറങ്ങാനുള്ള കാലതാമസം ഒഴിവാക്കും. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു.
കടുവയുടെ ആക്രമണത്തിന് ഇരയായത് കർഷകരാണ്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് തടയാൻ കഴിയുന്നില്ല. ആക്രമണം തടയാൻ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടത്.