കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വന്യജീവി ആക്രമണത്തിൽ സർക്കാർ നിഷ്ക്രിയ നിലപാടിൽ പ്രതിഷേധിച്ച് DFO ആഫിസിലേയ്ക്ക് ഫെബ്രുവരി 2 ന് ധർണ നടത്തും


കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വന്യജീവി ആക്രമണത്തിൽ സർക്കാർ നിഷ്ക്രിയ നിലപാടിൽ പ്രതിക്ഷേധിച്ചു കൊണ്ട് ദേവികുളം DFO ആഫിസിലേയ്ക്ക് ഫെബ്രുവരി 2 ന്
കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ചക്കകൊമ്പൻ എന്ന ഒറ്റയാൻ ആനയുടെ ആക്രമണത്തിൽ ചിന്നക്കനാൽ ബി എൽ റാം സ്വദേശിയായ വെള്ളക്കല്ലിൽ സൗന്ദർ രാജ് എന്ന കർഷകനാണ് കൊല്ലപ്പെട്ടത് , ജില്ലയിൽ 2005 ശേഷം, കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടുന്ന 46-ാംമത്തെ ആളാണ് സൗന്ദർ രാജ് , നൂറ് കണക്കിന് ആളുകൾക്ക് പരിക്ക് പറ്റുകയും നൂറ് കണക്കിന് ഏക്കർ സ്ഥലത്തെ കൃഷി നശിപ്പിച്ചു ജില്ലയിൽ മാത്രമല്ല ‘ കേരളത്തിലുടനീളം ‘കടുവയും, കാട്ടുപോത്തും, ഉൾപ്പടെ മനുഷ്യരെ കൊന്നൊടുക്കുന്നു സർക്കാർ വെറും കാഴ്ചക്കാരായി നോക്കി നിൽക്കുന്നു പന്നിയും കേഴയും, കുരങ്ങും ഉൾപ്പടെയുള്ള മൃഗങ്ങൾ. വ്യാപകമായി കൃഷി നശിപ്പിക്കുന്നു. കർഷകർ ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നതിൽ നിന്നും പിറകോട്ട് പോകുകയാണ് ഇങ്ങനെ എത്ര കാലം കർഷകർക്ക് മുമ്പോട്ട് പോകാനാകും, നടപടി ഉണ്ടായെ പറ്റൂ, ജയ് ജവാൻ ജയ് കിസാൻ ഇതാണല്ലോ നമ്മുടെ മുദ്രാവാക്യം, ഒരു ജവാൻ കൊല്ലപ്പെട്ടാൽ ഒരു കോടി രൂപ നഷ്ടം നൽകും, ഒരു കർഷകൻ കൊല്ലപ്പെട്ടാലും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം , മറ്റു രാജ്യങ്ങളിലേതുപോലെ, എണ്ണം നിയന്ത്രിക്കണം, ചെറുമൃഗങ്ങളെ, കർഷകർക്ക് വേട്ടയാടാൻ നിരുപാതിക അനുമതി നൽകണം, ആനയും പോത്തും കടക്കാതിരിക്കാൻവനാതിർത്തിയും ജനവാസ മേഖലയും തമ്മിൽ ട്രെഞ്ച് വെട്ടി തിരിക്കണം അല്ലായെങ്കിൽ കോൺ ക്രിറ്റ് മതിൽ നിർമ്മിക്കണം, സർക്കാരിൻ്റെയും വനം വകുപ്പിൻ്റേയും, അനങ്ങാപ്പാറ നയം അവസാനിപ്പിക്കണം ഇല്ലാതെ കർഷകർ പിൻമാറുന്ന പ്രശ്നമില്ലായെന്ന് കർഷക കോൺഗ്രസ് അടിവരയിട്ടു പറയുന്നതായി ആൻ്റണി കുഴിക്കാട്ട് പറഞ്ഞു