Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വര്‍ഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനക്കുമെതിരെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ഡെമോക്രാറ്റിക് സ്ട്രീറ്റ് ആരംഭിച്ചു


വര്‍ഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനക്കും എതിരെ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ഡെമോക്രാറ്റിക് സ്ട്രീറ്റ് ആരംഭിച്ചു.
30ന് വൈകിട്ട് നാലിന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. ശിവരാമന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് നൈറ്റ് മാര്‍ച്ച്, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ നടന്നു.
31ന് രാവിലെ 10ന് നടക്കുന്ന സമാപന സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്യും.