Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേബിൾ ടിവി ഓപ്പറേറ്റർമാർ നാളെ കരിദിനം ആചരിക്കും


കേബിൾ ടിവി ബ്രോഡ് ബാൻഡ് ആവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റിൽ ഒന്നിലേറെ കേബിളുകൾ വലിച്ചാൽ ഓരോന്നിനും വാടക ഈടാക്കാനുള്ള വൈദ്യുതി ബോർഡിൻ്റ തീരുമാനം ചെറുകിട കേബിൾ – ബ്രോഡ്ബാൻഡ് ഓപ്പറേറ്റർമാരെ തകർത്തു വൻകിട കോർപ്പറേറ്റ് കമ്പനികളെ സഹായിക്കാൻ വേണ്ടിയാണെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി ആരോപിച്ചു.
ഇതിൽ പ്രതിഷേധിച്ച് നാളെ കരിദിനം ആചരിക്കുമെന്നും ജില്ലകൾ കേന്ദ്രീകരിച്ച് വൈദ്യൂതി ബോർഡ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ് പറഞ്ഞു.