മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം


ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2024 ഫെബ്രുവരിയില്‍ അണക്കരയില്‍ നടത്തുന്ന സംസ്ഥാന ക്ഷീര സംഗമം ”പടവ് 2024′ നോടനുബന്ധിച്ചു മാധ്യമപ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്കും.
ക്ഷീരവികസനവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങള്‍ക്കായി അപേക്ഷിക്കേണ്ടത്.
പൊതുവിഭാഗത്തില്‍ മികച്ച പത്ര റിപ്പോര്‍ട്ട് , മികച്ച പത്ര ഫീച്ചര്‍, മികച്ച ഫീച്ചര്‍ അല്ലെങ്കില്‍ ലേഖനം – കാര്‍ഷിക മാസികകള്‍ , മികച്ച പുസ്തകം -ക്ഷീര മേഖല, മികച്ച ശ്രവ്യമാധ്യമ ഫീച്ചര്‍ , മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട് , മികച്ച ദൃശ്യമാധ്യമ ഫീച്ചര്‍ , മികച്ച ദൃശ്യമാധ്യമ ഡോക്യുമെന്ററി അല്ലെങ്കില്‍ മാഗസിന്‍ പ്രോഗ്രാം, ക്ഷീരമേഖല കരുതലിന്റെ സ്‌നേഹസ്പര്‍ശം’ എന്ന വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് എന്നിവയും ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി മികച്ച ഫീച്ചര്‍ ദിനപ്പത്രം, ആനുകാലികം, ക്ഷീരമേഖല കരുതലിന്റെ സ്‌നേഹസ്പര്‍ശം’ എന്ന വിഷയത്തില്‍ മികച്ച ഫോട്ടോഗ്രാഫ് എന്നിവയിലുമാണ് പുരസ്‌കാരങ്ങള്‍ നല്കുന്നത്.
എന്‍ട്രികള്‍ 2023 ജനുവരി 01 മുതല്‍ 2023 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. മത്സരം സംബന്ധിച്ചുള്ള നിബന്ധനകളും അപേക്ഷാഫോറത്തിന്റെ മാതൃകയും വകുപ്പിന്റെ വെബ്‌സൈറ്റില്‍ www.dairydevelopment.kerala.gov.in ലഭിക്കും . വിജയികള്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും ഫലകവും പ്രശസ്തി പത്രവും നല്‍കും. അപേക്ഷകള്‍ ഫെബ്രുവരി 12 വൈകിട്ട് 5 മണിക്ക് മുന്‍പായി ജോയിന്റ് ഡയറക്ടര്‍ (സ്റ്റേറ്റ് ഡയറി ലാബ്), ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം -695004 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9495818683/9995240861/9446467244.