ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കട്ടപ്പന ഗവണ്മെന്റ് കോളേജിന്റെ സഹകരണത്തോട് കൂടി തൊഴിൽമേള 2024 കട്ടപ്പന ഗവണ്മെന്റ് കോളേജിൽ വച്ച് സംഘടിപ്പിച്ചു


ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കട്ടപ്പന ഗവണ്മെന്റ് കോളേജിന്റെ സഹകരണത്തോട് കൂടി തൊഴിൽമേള 2024 കട്ടപ്പന ഗവണ്മെന്റ് കോളേജിൽ വച്ച് സംഘടിപ്പിച്ചു.
2024 ജനുവരി 25ന് രാവിലെ 10മണിക്ക് കോളേജ് പ്രിൻസിപ്പാൾ ഡോ: കണ്ണൻ. വി അധ്യക്ഷത വഹിച്ച സമ്മേളനം ബഹുമാനപ്പെട്ട കട്ടപ്പന മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ: ബെന്നി. കെ. ജെ ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രാജേഷ്. വി. ബി മുഖ്യപ്രഭാഷണം നടത്തി.
സ്വയം തൊഴിൽ വിഭാഗം എംപ്ലോയ്മെന്റ് ഓഫീസർ ആദർശ്. പി സ്വാഗതം ആശംസിച്ച പ്രസ്തുത സമ്മേളനത്തിൽ എംപ്ലോയ്മെന്റ് ഓഫീസർ (വി ജി ) വിശ്വനാഥൻ പി എൻ, ഗവണ്മെന്റ് കോളേജ് പ്ലേസ്‌മെന്റ് ഓഫീസർ ഡോ: വിനിജ എബ്രഹാം, കോളേജ് യൂണിയൻ ജന : സെക്രട്ടറി ഗോകുൽ രാജൻ എന്നിവർ ആശംസകൾ അറിയിച്ചു.
ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ ബീനാമോൾ. ആർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്ത ഉദ്ഘാടന സമ്മേളനം 11.30ന് അവസാനിച്ചു.
റെനൈ മെഡിസിറ്റി, ലക്സൺ ടാറ്റാ, പോപ്പുലർ ഹെണ്ടായി,മലബാർ ഗോൾഡ്, മൈ കല്യാൺ തുടങ്ങിയ പ്രശസ്തരായ വിവിധ കമ്പനികളുടെയും അഭ്യസ്തവിദ്യരായ ധാരാളം തൊഴിലന്വേഷകരുടെയും പങ്കാളിത്തം കൊണ്ട് മെഗാ ജോബ് ഫെയർ ശ്രദ്ധേയമായി. 17 കമ്പനി കളും 745 ഉദ്യോഗാർഥികളും മേളയിൽപങ്കെടുത്തു. 141 ഉദ്യോഗാർത്ഥികൾക്ക് പ്ളേസ്‌മെന്റ് ലഭിക്കുകയും 428 പേരെ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത മെഗാ തൊഴിൽമേള വൻ വിജയം ആയി മാറിയതായി ജില്ലാ എംപ്ലോയ്മെന്റ് അധികൃതർ അറിയിച്ചു.